കായികം

ഇന്ത്യയുടെ റിസര്‍വ് താരങ്ങള്‍ പോലും എന്നേക്കാള്‍ മികച്ചവര്‍; പ്രശംസയുമായി സ്റ്റൊയ്‌നിസ് 

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസ കൊണ്ട് മൂടി ഓസീസ് താരം മാര്‍കസ് സ്റ്റൊയ്‌നിസ്. ലോക ക്രിക്കറ്റിലെ ഏറ്റവും കഴിവുള്ള കളിക്കാര്‍ ഇന്ത്യന്‍ ടീമിലാണെന്ന് സ്റ്റൊയ്‌നിസ് പറയുന്നു. 

ഇന്ത്യയുടെ റിസര്‍വ് താരങ്ങള്‍ പോലും എന്നെക്കാള്‍ നന്നായി കളിക്കുന്നവരാണ്. ഇന്ത്യയില്‍ കളിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഇന്ത്യയുടെ സംസ്‌കാരത്തെ ഇഷ്ടപ്പെടുന്നു പകരംവെക്കാനില്ലാത്ത എനര്‍ജി നമ്മുടെ മനസിനെ ഉണര്‍ത്തും. അതിന് ഒരിക്കലും നിങ്ങളെ പ്രചോദിപ്പിക്കാതെ കടന്നു പോവാനാവില്ല, സ്‌റ്റൊയ്‌നിസ് പറഞ്ഞു. 

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ എത്രമാത്രം കോഹ് ലി എത്രമാത്രം തങ്ങളെ സമ്മര്‍ദത്തിലാക്കിയതായി വെളിപ്പെടുത്തി ഓസീസ് കോച്ച് ലാംഗറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പഞ്ചിംഗ് ബാഗ് പോലെയാണ് ഞങ്ങള്‍ക്ക് ഞങ്ങളെ തന്നെ തോന്നിയത്. ഞങ്ങള്‍ക്ക് തിരിച്ചടിക്കാന്‍ സാധിക്കില്ലെന്ന തോന്നലാണ് ഉണ്ടായത്. ചില ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് കോഹ് ലി ഗ്രൗണ്ടില്‍ വെച്ച് നല്‍കിയ സെന്റ് ഓഫിന്റെ തീവ്രതയും ലാംഗര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു