കായികം

'പാകിസ്ഥാന്റെ അടുത്ത കോഹ്‌ലി', ബാറ്റിങ് സെന്‍സേഷനെ പ്രവചിച്ച് പാക് മുന്‍ താരം 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇന്ത്യന്‍ നായകന്‍ കോഹ് ലിയോടാണ് പാകിസ്ഥാന്‍ താരം ബാബര്‍ അസമിനെ താരതമ്യപ്പെടുത്തുന്നത്. ഇപ്പോഴിതാ അടുത്ത കോഹ് ലി എന്ന് വിലയിരുത്തി മറ്റൊരു താരത്തെ ക്രിക്കറ്റ് ലോകത്തിന് മുന്‍പില്‍ വെക്കുകയാണ് പാക് മുന്‍ താരം റമീസ് രാജ. 

ബാബര്‍ അസമിന്റേതിനും, കോഹ് ലിയുടേതിനും സമാനമായ കഴിവാണ് പത്തൊന്‍പതുകാരനായ ഹൈദര്‍ അലിക്കെന്ന് റമീസ് രാജ പറയുന്നു. പിഎസ്എല്ലിലെ തന്റെ ആദ്യ സീസണില്‍ തന്നെ ഹൈദര്‍ ക്രിക്കറ്റ് ലോകത്തിന് തന്റെ കഴിവ് കാട്ടിക്കൊടുത്തു. 

സ്ഥിരത കൊണ്ടുവരണം. മൂന്നാം സ്ഥാനമാണ് ഹൈദറിന്റെ ഇഷ്ട പൊസിഷന്‍. ക്വാളിറ്റി ഷോട്ടുകളും, പവര്‍ ഹിറ്റിങ്ങും ഹൈദര്‍ അലിയില്‍ നിന്ന് യഥേഷ്ടം വരുന്നതും റമീസ് രാജ ചൂണ്ടിക്കാണിക്കുന്നു. കോഹ് ലിയുടേയും ബാബര്‍ അസമിന്റേയും സമീപനം പിന്തുടരുകയാണ് ഹൈദര്‍ അലി ഇപ്പോള്‍ ചെയ്യേണ്ടത്. എന്നാല്‍ ഇരുവരും കണ്‍വെന്‍ഷണല്‍ ഷോട്ടുകളെയാണ് ആശ്രയിക്കുന്നത്. ഹൈദര്‍ ഇതില്‍ നിന്ന് വ്യത്യസ്ഥമായി ഇന്നോവേറ്റീവ് ഷോട്ടുകള്‍ കളിക്കാന്‍ പരിശീലിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി