കായികം

കേമന്‍ കെ എല്‍ രാഹുലോ ബാബര്‍ അസമോ? ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിച്ച് ഓസീസ് മുന്‍ താരം

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാന്റെ വിരാട് കോഹ് ലി എന്നാണ് ബാബര്‍ അസമിന്റെ വിളിപ്പേര്. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുകയാണ് കെ എല്‍ രാഹുല്‍. ഇവരില്‍ ആരാണ് കേമന്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കി ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ നോട്ടപ്പുള്ളിയാവുകയാണ് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. 

ഇവരില്‍ രണ്ട് പേരില്‍ ബാബര്‍ അസം ആണ് കേമന്‍ എന്നാണ് ഹോഗിന്റെ അഭിപ്രായം. ട്വിറ്ററില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഹോഗ്. മൂന്ന് ഫോര്‍മാറ്റിലും ലോക റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ ബാബര്‍ അസമുണ്ട്. ഏകദിനത്തിലും ട്വന്റി20യിലും 50ന് മുകളിലാണ് അസമിന്റെ ബാറ്റിങ് ശരാശരി. ടെസ്റ്റില്‍ 45.12. 2016ല്‍ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച ബാബര്‍ അസം ഏകദിനത്തില്‍ 3359 റണ്‍സും, ട്വന്റി20യില്‍ 1471 റണ്‍സും നേടിയിട്ടുണ്ട്. 

ഇതിഹാസ താരം ലാറ വരെ ആരാധിക്കുന്ന ബാറ്റിങ്ങാണ് കെ എല്‍ രാഹുലിന്റേത്. സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാത്തതാണ് രാഹുലിനെ അലട്ടിയിരുന്നത്. ഇതിലൂടെ ടീമില്‍ സ്ഥാനം നിലനിര്‍ത്താനും രാഹുല്‍ പ്രയാസപ്പെട്ടിരുന്നു. 34.59 എന്നതാണ് ടെസ്റ്റില്‍ രാഹുലിന്റെ ബാറ്റിങ് ശരാശരി. ഏകദിനത്തില്ഡ 47.65 എന്ന ബാറ്റിങ് ശരാശരിയില്‍ 1239 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി