കായികം

ഡിബാലയ്ക്കും ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മാള്‍ഡീനിക്കും കോവിഡ് 19

സമകാലിക മലയാളം ഡെസ്ക്

ബ്യൂണഴ്‌സ് അയേഴ്സ്: യുവന്റസിന്റെ അര്‍ജനന്റീന ഫുട്‌ബോള്‍ താരം ഡിബാലയ്ക്കും ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ മാള്‍ഡീനിക്കും കോറോണ സ്ഥിരീകരിച്ചു. കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗം ബാധിക്കുന്ന യുവന്റസിന്റെ മൂന്നാമത്തെ താരമായി ഡിബാല.ലോകത്ത് കോവഡി 3,06,893 ആയി ഉയര്‍ന്നു.

യുവന്റസ് താരങ്ങളായ ഡാനിയോല്‍ റുഗാനിക്കും ബ്ലെയ്‌സ് മറ്റിയൂഡിക്കും നേരത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. റുഗാനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ടീം അംഗങ്ങളെല്ലാം സ്വയം നീരീക്ഷണത്തിലിരിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.

2018ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീം അംഗമായ മറ്റിയൂഡിയും റുഗാനിയും ഐസൊലേഷനില്‍ സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഡിബാലയ്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും അത് തള്ളി അദ്ദേഹം രംഗത്തെത്തിയിരുന്നു. താന്‍ സ്വയം നിരീക്ഷണത്തിലാണെന്ന് ഡിബാല വ്യ്ക്തമാക്കി.  യുവന്റസ് താരങ്ങളും പരിശീലകരും ഉള്‍പ്പെടെ ടീമുമായി ബന്ധപ്പെട്ട 121 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇറ്റാലിയന്‍ മാധ്യമമായ എല്‍ നാസിയോണല്‍ ഡിബാലയ്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടു ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി