കായികം

തടിച്ചുകൂടിയത് 50000ളം പേര്‍; കോവിഡ് 19 ഭീതിക്കിടയിലും ജപ്പാനില്‍ ഒളിംപിക്‌സ് ദീപശിഖ കാണാന്‍ ജനം ഒഴുകി

സമകാലിക മലയാളം ഡെസ്ക്

സെന്‍ഡായ്: കോവിഡ് 19 ഭീതിക്കിടയിലും ഒളിംപിക്‌സ് ദീപശിഖ കാണാന്‍ വടക്ക് കിഴക്കന്‍ ജപ്പാനില്‍ തടിച്ചു കൂടിയത് ആയിരങ്ങള്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദീപ ശിഖ ജപ്പാനിലേക്ക് സ്വാഗതം ചെയ്ത് ചെറിയ പരിപാടിയാണ് സംഘടിപ്പിച്ചതെങ്കിലും വലിയ ആള്‍ക്കൂട്ടം ഇവിടേക്കെത്തി. 

ഒളിംപിക്‌സ് ദീപശിഖ മിയാഗിയിലെ സെന്‍ഡായ് സ്റ്റേഷനിലേക്കെത്തിയപ്പോള്‍ 50,000ളം പേരാണ് ഇത് കാണാനായി ക്യൂ നിന്നത്. 2011ലെ ഭൂചലനം, സുനാമി, ന്യൂക്ലിയര്‍ അപടകങ്ങള്‍ എന്നിവയ്ക്ക് ശേഷം രാജ്യം തിരിച്ചെത്തിയത് ലോകത്തെ കാണിക്കാന്‍ ജപ്പാന്‍ ലക്ഷ്യം വെക്കുന്നത് കൊണ്ട് തന്നെ വൈകാരികമായാണ് അവര്‍ ടോക്യോ ഒളിംപിക്‌സിനെ കാണുന്നത്. 

500 മീറ്റര്‍ നീണ്ട ക്യൂ മണിക്കൂറുകളോളം ദീപശിഖ കാണുന്നതിനായി നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും ജനക്കൂട്ടം ദീപശിഖ കാണാന്‍ എത്തിയതോടെ, ഇനി ടോക്യോ ഒളിംപിക്‌സ് ഉപേക്ഷിക്കുകയാണെങ്കില്‍ അത് ജനങ്ങളെ നിരാശരാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 26നാണ് ജപ്പാനിലെ ദിപശിഖ പ്രയാണം രാജ്യത്ത് ആരംഭിക്കുക. ഫുക്കുഷിമയിലെ ജെ വില്ലേജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിന്നാണ് ദീപശിഖ പ്രയാണം ആരംഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി