കായികം

കോവിഡ്‌ 19 പടരുമ്പോഴും അവര്‍ ഫുട്‌ബോള്‍ കളിക്കുകയാണ്‌, ഒന്നും ശ്രദ്ധിക്കാതെ യൂറോപ്പിലെ ബെലാരസ്‌

സമകാലിക മലയാളം ഡെസ്ക്


കായിക പ്രേമികളെ നിരാശയിലാഴ്‌ത്തി കോവിഡ്‌ 19 പിടിമുറുക്കി കഴിഞ്ഞു. ആരവങ്ങളില്ലാതെ ലോകത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും കളിക്കളങ്ങള്‍ ഒഴിഞ്ഞു കിടുക്കുന്നു. പക്ഷേ ബെലാരസില്‍ ഇപ്പോഴും ഫുട്‌ബോള്‍ മൈതാനം സജീവമാണ്‌. മെസിയും ക്രിസ്‌റ്റിയാനോയും ഇവിടെ വന്ന്‌ കളിക്കുമെന്ന്‌ കരുതിയാണോ മത്സരങ്ങള്‍ റദ്ദാക്കാത്തത്‌ എന്ന്‌ ചോദിച്ച്‌ ഭരണകൂടത്തെ പരിഹസിക്കുകയാണ്‌ മുന്‍ ബാഴ്‌സ താരം ഹ്ലെബ്‌.

യൂറോപ്പില്‍ ഫുട്‌ബോള്‍ ലീഗ്‌ മത്സരങ്ങള്‍ നിലവില്‍ തുടരുന്നക്‌ ബെലാരസില്‍ മാത്രമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. കിഴക്കന്‍ യൂറോപ്പിലെ രാജ്യമാണ്‌ ബെലാരസ്‌. കോറോണ ഭീതിയില്‍ ലോകം മുങ്ങുമ്പോള്‍ കഴിഞ്ഞ ദിവസവും ഇവിടെ ബെലാറസ്‌ ടോപ്‌ ലീഗ്‌ മത്സരം നടന്നു. ബെലാരസിയന്‍ ലീഗാണ്‌ ഇപ്പോള്‍ ലോകം കാണുന്നത്‌. നിങ്ങള്‍ ടിവിയുടെ മുന്‍പിലേക്ക്‌ പോകൂ, എന്നിട്ട്‌ ഞങ്ങളുടെ കളി കാണൂ എന്നാണ്‌ ഹ്ലെബ്‌ കളിയാക്കി പറയുന്നത്‌.

കോവിഡ്‌ ലോകത്തെ ഭീതിയിലാഴ്‌ത്തി പടരുമ്പോഴും മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ബെലാരസ്‌ ഭരണകൂടത്തെ മുന്‍ ആഴ്‌സണല്‍ താരം കൂടിയായ ഹ്ലെബ്‌ രൂക്ഷമായി വിമര്‍ശിക്കുന്നു. കോവിഡ്‌ 19 എന്ത്‌ ചെയ്യും എന്ന്‌ കണ്ടറിയുന്നതിനായി കാത്തിരിക്കുകയാണ്‌ പ്രസിഡന്റ്‌ എന്ന്‌ അദ്ദേഹം ചോദിക്കുന്നു. അടുത്ത രണ്ടാഴ്‌ചക്കുള്ളില്‍ ഒരുപക്ഷേ ഇവിടുത്തെ മത്സരങ്ങളും റദ്ദാക്കിയേക്കും.

എന്നാല്‍ ഇവിടെ സ്റ്റേഡിയങ്ങള്‍ ഇപ്പോഴും നിറയുന്നു. ഇവിടെയുള്ള ജനങ്ങള്‍ കോവിഡിന്റെ പേടിയില്ലാതെ കളി ആസ്വദിക്കുകയാണ്‌. എന്നാല്‍ ഇറ്റലിക്കും സ്‌പെയ്‌നിനും സംഭവിച്ചത്‌ എല്ലാവരും കണ്ടതാണ്‌. എന്നാല്‍ വാര്‍ത്തകളില്‍ കാണുന്നത്‌ പോലെ അത്ര രൂക്ഷമല്ല ലോകത്തെ കാര്യങ്ങള്‍ എന്നാണ്‌ ഇവിടുത്തെ ഭരണകൂടത്തിന്റെ വിലയിരുത്തല്‍ എന്ന്‌ തോന്നുന്നതായും ഹ്ലെബ്‌ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''