കായികം

800 കോടിയുടെ ആസ്തി, എന്നിട്ടും ധനസഹായം 1 ലക്ഷം മാത്രം; ധോനിക്കെതിരെ വിമര്‍ശനം ശക്തം

സമകാലിക മലയാളം ഡെസ്ക്


കോവിഡ്‌ 19നെ തുടര്‍ന്ന്‌ ദുരിതം അനുഭവിക്കുന്നവര്‍ക്കായുള്ള ധനസഹായം ഒരു ലക്ഷത്തില്‍ ഒതുക്കിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം എം എസ്‌ ധോനിക്കെതിരെ ആരാധകര്‍. 800 കോടിയുടെ ആസ്തിയുള്ള വ്യക്തി ധനസഹായമായി നല്‍കിയത്‌ 1 ലക്ഷം രൂപ മാത്രമെന്ന കുറ്റപ്പെടുത്തലാണ്‌ ധോനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്നുയരുന്നത്‌.

പുനെയിലെ ദിവസ വേതനക്കാരുടെ കുടുംബങ്ങള്‍ക്ക്‌ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതിന്‌ മുകുള്‍ മാധവ്‌ ഫൗണ്ടേഷന്‌ ഒരു ലക്ഷം രൂപയാണ്‌ ധോനി നല്‍കിയത്‌. 12.5 ലക്ഷം രൂപ കേട്ടോ എന്ന വെബ്‌സൈറ്റ്‌ വഴി സമാഹരിക്കാനാണ്‌ മുകുള്‍ മാധവ്‌ ഫൗണ്ടേഷന്‍ ശ്രമിച്ചത്‌. ഇതില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവനയായി നല്‍കിയത്‌ ധോനിയാണ്‌.

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 25 ലക്ഷം രൂപ വീതം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കി. 50 ലക്ഷം രൂപയുടെ അരിയാണ്‌ ഗാംഗുലി ബംഗാളില്‍ വിതരണം ചെയ്യുന്നത്‌. സിനിമാ മേഖലയില്‍്‌ നിന്നുള്‍പ്പെടെയുള്ളവരെല്ലാം വലിയ തുക ധനസഹായമായി നല്‍കുമ്പോള്‍ ധോനിയില്‍ നിന്ന്‌ ഇത്രയും കുറഞ്ഞ തുക വന്നത്‌ ആരാധകരെ പ്രകോപിപ്പിക്കുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി