കായികം

ധോനിയുടെ മടങ്ങി വരവ്‌ ഇനി ഉണ്ടാവില്ല, ധോനിക്ക്‌ തന്നെ അത്‌ മനസിലായി കാണുമെന്ന്‌ ഹര്‍ഷ ഭോഗ്‌ലെ

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ഇന്ത്യന്‍ ടീമിലേക്ക്‌ ഇനിയൊരു തിരിച്ചു വരവ്‌ നടത്താന്‍ ധോനിക്ക്‌ സാധിക്കില്ലെന്ന്‌ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ ധോനിക്ക്‌ ടീമില്‍ ഇടം കണ്ടെത്താന്‍ സാധിച്ചേനെയെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്ക്‌ തിരികെ എത്താമെന്ന്‌ ധോനിയുടെ പ്രതീക്ഷകള്‍ ഏതാണ്ട്‌ അസ്‌തമിച്ചു എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. ട്വന്റി20 ലോകകപ്പ്‌ കളിക്കാമെന്ന പ്രതീക്ഷ ഒരു പക്ഷേ ധോനി തന്നെ ഇപ്പോള്‍ ഉപേക്ഷിച്ചിട്ടുണ്ടാവും. ഇന്ത്യക്ക്‌ വേണ്ടി കളിക്കാനായില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ വേണ്ടി ധോനിക്ക്‌ തുടര്‍ന്ന്‌ കളിക്കാനാവുമെന്നും ഭോഗ്‌ ലെ പറഞ്ഞു.

ഒക്ടോബറിലാണ്‌ ട്വന്റി20 ലോകകപ്പ്‌. ട്വന്റി20 ലോകകപ്പ്‌ മാറ്റി വെക്കാനുള്ള സാധ്യതയാണ്‌ ഇപ്പോള്‍ ഉയരുന്നത്‌. കോവിഡ്‌ ലോകത്ത്‌ കൂടുതല്‍ പിടിമുറുക്കുമ്പോള്‍ ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കാണ്‌ കാര്യങ്ങള്‍ വന്നെത്തുന്നത്‌.

2019 ലോകകപ്പ്‌ സെമി ഫൈനലില്‍ ഇന്ത്യ തോറ്റ്‌ പുറത്തായതിന്‌ ശേഷം കളിക്കളത്തില്‍ ധോനിയെ കാണാന്‍ ആരാധകര്‍ക്കായിട്ടില്ല. കളിക്കളത്തില്‍ മികവ്‌ കാണിച്ചാല്‍ മാത്രമാവും ഇനി ധോനിയെ ടീമിലേക്ക്‌ എടുക്കുക എന്ന്‌ പുതിയ സെലക്ഷന്‍ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്‌. ഐപിഎല്ലായിരുന്നു ധോനിക്ക്‌ മുന്‍പിലുള്ള അവസാന പ്രതീക്ഷ. എന്നാല്‍ അവസാന അവസരം എന്ന നിലയില്‍ ധോനിയെ ലോകകപ്പ്‌ സംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന പ്രകീക്ഷയും ആരാധകര്‍ക്കുണ്ട്‌.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി