കായികം

കോവിഡ്‌ 19ന്റെ സാമ്പത്തിക ആഘാതം; യുവന്റ്‌സ്‌ താരങ്ങള്‍ വേണ്ടെന്ന്‌ വെച്ചത്‌ ഏഴായിരം കോടി രൂപ, ക്രിസ്റ്റ്യാനോയുടെ പ്രതിഫലത്തിലും വലിയ കുറവ്‌

സമകാലിക മലയാളം ഡെസ്ക്

 കോവിഡ്‌ 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തെ തുടര്‍ന്ന്‌ സാലറി വെട്ടിക്കുറക്കുന്നതില്‍ ക്ലബും യുവന്റ്‌സ്‌ താരങ്ങളും തമ്മില്‍ ധാരണയിലെത്തി. ആകെ 90 കോടി യൂറോയാണ്‌ കളിക്കാരില്‍ എല്ലാവരിലും നിന്നുമായി യുവന്റ്‌സ്‌ പിടിക്കുക. ഇങ്ങനെ വരുമ്പോള്‍ ക്രിസ്‌റ്റിയാനോയുടെ സാലറിയില്‍ വരിക 10 കോടി യൂറോയുടെ കുറവ്‌.

സീരി എയില്‍ മൂന്നാഴ്‌ചയായി മത്സരങ്ങള്‍ മുടങ്ങിയിട്ട്‌. യുവന്റ്‌സാണ്‌ ഇവിടെ ആദ്യമായി സാലറി വെട്ടിക്കുറക്കുന്നത്‌ സംബന്ധിച്ച്‌ കളിക്കാരുമായി ധാരണയിലെത്തിയ ക്ലബ്‌. ഇക്കണോമിക്‌സില്‍ ബിരുദമുളള യുവന്റ്‌സ്‌ നായകന്‍ ഷില്ലെനിയാണ്‌ ക്ലബിനും കളിക്കാര്‍ക്കും ഇടയില്‍ നിന്ന്‌ കാര്യങ്ങള്‍ ധാരണയിലെത്തിച്ചത്‌.

തുടര്‍ച്ചയായ ഒന്‍പതാം കിരീടമാണ്‌ സീരി എയില്‍ യുവന്റ്‌സ്‌ ലക്ഷ്യമിടുന്നത്‌. മെയില്‍ സീരി എ മത്സരങ്ങള്‍ തുടങ്ങാനാവുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. റുഗാനി, മറ്റിയൂഡി, ഡിബാല എന്നീ മൂന്ന്‌ യുവന്റ്‌സ്‌ താരങ്ങള്‍ക്കാണ്‌ ഇതുവരെ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌. ഇറ്റലിയില്‍ കോവിഡ്‌ പോസീറ്റീവ്‌ കേസുകളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതായാണ്‌ കണക്ക്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി