കായികം

'കോവിഡില്‍ നിന്ന് സുഖപ്പെടുത്താന്‍ പ്രകൃതി വഴി തിരയുകയാണ്, ഈ സമയം ചേര്‍ന്ന് നില്‍ക്കുക'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എല്ലാം സുഖപ്പെടുത്താന്‍ പ്രകൃതി വഴി തേടുകയാണെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ.  സാധാരണ ജീവിതത്തെ തകര്‍ത്ത് കൊടുങ്കാറ്റ് പോലെയാണ് കോവിഡ് നമ്മുടെ ജീവിതത്തെ ബാധിക്കാന്‍ തുടങ്ങിയതെന്നും രോഹിത് പറഞ്ഞു. 

പോസിറ്റീവായി നമ്മള്‍ ഇതിനെ കാണുകയാണ് എങ്കില്‍ അമ്മയായ ഭൂമി എല്ലാം സുഖപ്പെടുത്താന്‍ വഴി തെരയുകയാണ്. ഇതുപോലെയുള്ള സാഹചര്യങ്ങളില്‍ പോസിറ്റീവായിരിക്കുകയാണ് വേണ്ടത്. അതിന് നമ്മള്‍ ചേര്‍ന്ന് നില്‍ക്കണം, രോഹിത് ട്വിറ്ററില്‍ കുറിച്ചു. 

മാര്‍ച്ച് 24 മുതല്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയിരിക്കുകയാണ് ലോകം. ഇന്ത്യയിലെ കോവിഡ് കേസുകള്‍ 78000 പിന്നിട്ടു കഴിഞ്ഞു. 2500ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. 80 ലക്ഷം രൂപയാണ് രോഹിത് കോവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ