കായികം

'മുംബൈ ഇന്ത്യന്‍സ് എന്നെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചു, കാരണം ജയവര്‍ധനയെ ഞാന്‍ വീഴ്ത്തിയിരുന്നു'

സമകാലിക മലയാളം ഡെസ്ക്

പിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കുമെന്ന വിശ്വാസത്തില്‍ കാത്തിരുന്നതിനെ കുറിച്ച് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഇമ്രാന്‍ താഹീറിനായി ടീമുകള്‍ മുന്‍പോട്ട് വരാതിരുന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സ് എന്നെ സ്വന്തമാക്കുമെന്നാണ് തന്റെ സഹോദരന്‍ തന്നോട് പറഞ്ഞതെന്ന് റാഷിദ് ഖാന്‍ പറയുന്നു. 

ഐപിഎല്ലില്‍ കളിക്കുക എന്നത് ആ സമയം എന്റെ മനസില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ 2016 ട്വന്റി20 ലോകകപ്പ് കളിക്കുന്ന സമയം ആകാശ് ചോപ്ര ഒരു ട്വീറ്റ് ചെയ്തു. ഏതെങ്കിലും ടീമിന് ലെഗ് സ്പിന്നറെ വേണമെങ്കില്‍ റാഷിദ് ഖാന്‍ ഇവിടെയുണ്ട് എന്നായിരുന്നു അത്. മൈക്കല്‍ വോയും പിന്നീട് ട്വീറ്റ് ചെയ്തു. 

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള റാഷിദ് ഖാനെ മറക്കരുത് എന്നായിരുന്നു മൈക്കല്‍ വോണിന്റെ ട്വീറ്റ്. ഈ രണ്ട് ട്വീറ്റും ഞാന്‍ സേവ് ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും അതെടുത്ത് നോക്കിയിരുന്നു. 2017ലെ ഐപിഎല്‍ ലേലം നടക്കുമ്പോള്‍ ഞാന്‍ സിംബാബ്വെയിലാണ്. അവിടെ പുലര്‍ച്ചെ അഞ്ച് മണി. ഇമ്രാന്‍ താഹീര്‍ അണ്‍സോള്‍ഡ് ആയതോടെ എനിക്ക് ആശങ്കയായി. 

താഹീറിനെ പോലെ ഒരാളെ വേണ്ടെങ്കില്‍ എന്നെയൊക്കെ ആര് വാങ്ങും എന്നായിരുന്നു ചിന്ത. ഈ സമയം എന്റെ സഹോദരന്‍ എനിക്ക് മെസേജ് അയച്ചു. മുംബൈ ഇന്ത്യന്‍സിലേക്ക് മഹേല ജയവര്‍ധന്‍ എന്നെ തെരഞ്ഞെടുക്കും എന്നായിരുന്നു അത്. കാരണം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ജയവര്‍ധനയേയും സംഗക്കാരയേയും ഞാന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ റാഷിദിന് വേണ്ടിയുള്ള പോരിന് ഒടുവില്‍ നാല് കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റാഷിദിനെ സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത