കായികം

ശൈലി മാറ്റണം, ഈ കളി പോരാ, ബാഴ്‌സയില്‍ പൊട്ടിത്തെറിയുടെ സൂചന; കോച്ചിന്റെ അഭിപ്രായം തള്ളി മെസി

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: ബാഴ്‌സയുടെ പുതിയ പരിശീലകന്‍ ക്വികെ സെറ്റിയന് എതിരെ സൂപ്പര്‍ താരം മെസി. നിലവിലെ രീതിയിലാണ് ബാഴ്‌സ കളി തുടരുന്നത് എങ്കില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് ബാഴ്‌സയ്ക്ക് എത്താനാവില്ലെന്ന് മെസി പറയുന്നു. 

ബാഴ്‌സലോണയുടെ ശൈലിയും പരിശീലന രീതിയും ഉടന്‍ മാറ്റണം. ഈ രീതിയില്‍ തന്നെ കളി തുടര്‍ന്നാല്‍ നമുക്ക് ജയിക്കാനാവില്ല. ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും ആരംഭിക്കുന്നത് സന്തോഷം നല്‍കുന്നതാണ്. കളിക്കാരെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും മെസി പറഞ്ഞു. 

ബാഴ്‌സ ഈ സീസണില്‍ നിഷ്പ്രയാസം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുമെന്ന് കോച്ച് സെറ്റിയന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ മെസി തള്ളി. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായമുണ്ടായിരിക്കും. സ്ഥിരമായി ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന താരം എന്ന നിലയില്‍ എന്റെ അഭിപ്രായം ഇതാണ്. കോച്ചിന് തെറ്റ് പറ്റിയതാവാം എന്നും മെസി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍