കായികം

വിദേശ താരങ്ങള്‍ വേണ്ട, ശ്രീലങ്ക വേദിയാക്കാം; ഐപിഎല്ലിനായി വഴി പറഞ്ഞ് മാത്യു ഹെയ്ഡന്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: വിദേശ താരങ്ങളില്ലാതെ ശ്രീലങ്കയില്‍ ഐപിഎല്‍ നടത്തണമെന്ന് മാത്യു ഹെയ്ഡന്‍. വിദേശ താരങ്ങളുടെ സാന്നിധ്യമില്ലാതെ അതിജീവിക്കാന്‍ ഐപിഎല്ലിന് സാധിക്കുമെന്ന് ഹെയ്ഡന്‍ പറഞ്ഞു. 

വിദേശ താരങ്ങള്‍ ഐപിഎല്ലിന്റെ മൂല്യം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതുപോലൊരു സാഹചര്യത്തില്‍ വിദേശ താരങ്ങളില്ലാതെ മുന്‍പോട്ട് പോവണം. ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി സുരക്ഷാ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ, കോവിഡ് ഭീഷണികളില്ലാത്ത സ്‌റ്റേഡിയത്തില്‍ കളി നടത്തണമെന്ന് ഓസീസ് മുന്‍ ഓപ്പണര്‍ പറഞ്ഞു. 

ഇന്ത്യയില്‍ ഐപിഎല്ലിന് വേദിയൊരുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ശ്രീലങ്കയെ വേദിയായി പരിഗണിക്കണം. മൂന്നോ നാലോ സ്‌റ്റേഡിയങ്ങളുണ്ട് കൊളംബോയില്‍ തന്നെ. ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കണമെന്നും ഹെയ്ഡന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്