കായികം

ഇന്ത്യ-പാക് ഇലവനുമായി സുനില്‍ ഗാവസ്‌കര്‍, ഇടം നേടിയത് ആറ് ഇന്ത്യന്‍ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ ഒരുമിച്ചുള്ള ഇലവനുമായി എത്തുകയാണ് സുനില്‍ ഗാവസ്‌കര്‍. ആറ് ഇന്ത്യന്‍ താരങ്ങളും അഞ്ച് പാകിസ്ഥാനി താരങ്ങളുമാണ് ഗാവസ്‌കറിന്റെ ഇലവനില്‍ ഇടം നേടിയത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ വമ്പന്മാരായ രാഹുല്‍ ദ്രാവിഡ്, ധോനി, കോഹ് ലി എന്നിവര്‍ക്ക് ഇലവനില്‍ സ്ഥാനമില്ല. ഓപ്പണിങ്ങില്‍ സെവാഗിന് കൂട്ടായെത്തുന്നത് പാക് ഇതിഹാസം ഹനീഫ് മുഹമ്മദ്. മൂന്നാമനായി ഇറങ്ങുക പാക് മുന്‍ താരം സഹീര്‍ അബ്ബാസ്. 

നാലാമതായാണ് സച്ചിന്‍ ഇറങ്ങുന്നത്. പിന്നാലെ ഗുണ്ടപ്പ വിശ്വനാഥ്, കപില്‍ദേവ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍. വസീം അക്രം, അബ്ദുല്‍ ഖാദിര്‍, സയിദ് കിര്‍മാനി, ബി എസ് ചന്ദ്രശേഖര്‍ എന്നിവരാണ് ടീമില്‍ പിന്നെയുള്ളത്. സോണി ടെന്നില്‍ പാക് മുന്‍ താരം റമീസ് രാജയ്‌ക്കൊപ്പമുള്ള ചാറ്റ് ഷോയിലാണ് ഗാവസ്‌കര്‍ തന്റെ ഇന്ത്യ-പാക് ഇലവനെ തെരഞ്ഞെടുത്തത്. 

ഗാവസ്‌കറിന്റെ ഇന്ത്യ പാക് ഇലവന്‍: ഹനീഫ് മുഹമ്മദ്, വീരേന്ദര്‍ സെവാഗ്, സഹീര്‍ അബ്ബാസ്, സച്ചിന്‍, ഗുണ്ടപ്പ വിശ്വനാഥ്, കപില്‍ദേവ്, ഇമ്രാന്‍ ഖാന്‍, സയദ് കിര്‍മാനി, വസീം അക്രം, അബ്ദുല്‍ ഖാദീര്‍, ബിഎസ് ചന്ദ്രശേഖര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍