കായികം

സിംഗിള്‍ എടുത്ത്‌ കളിക്കാന്‍ ധോനി പറഞ്ഞു, അത്‌ എതിര്‍ക്കേണ്ടി വന്നു; ഇരട്ട ശതകത്തിലേക്ക്‌ എത്തിയത്‌ നായകന്റെ പ്ലാന്‍ അവഗണിച്ചെന്ന്‌ രോഹിത്‌

സമകാലിക മലയാളം ഡെസ്ക്


കദിനത്തിന്റെ തന്റെ ആദ്യ ഇരട്ട സെഞ്ചുറിയിലേക്ക്‌ എത്തിയത്‌ ധോനിയുടെ പ്ലാന്‍ എതിര്‍ത്തതിലൂടെയെന്ന്‌ രോഹിത്‌ ശര്‍മ. റിസ്‌ക്‌ എടുത്ത്‌ വിക്കറ്റ്‌ കളയാതെ അവസാന ഓവര്‍ വരെ ക്രീസില്‍ നില്‍ക്കും വിധം കളിക്കാനാണ്‌ ധോനി ക്രീസില്‍ നിന്ന്‌ എന്നോട്‌ പറഞ്ഞത്‌. എന്നാല്‍ ഞാനത്‌ അംഗീകരിക്കാന്‍ തയ്യാറായില്ലെന്ന്‌ രോഹിത്‌ പറയുന്നു.

ഇരട്ട ശതകം എന്നത്‌ എന്റെ മനസിലുണ്ടായില്ല. ക്രീസില്‍ നിന്ന്‌ ധോനി എന്നോട്‌ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്‌ ഇതാണ്‌, നീയാണ്‌ താളം കണ്ടെത്തി കഴിഞ്ഞ ബാറ്റ്‌സ്‌മാന്‍. അവസാന മൂന്ന്‌ ഓവറിലും നീ ബാറ്റ്‌ ചെയ്യാന്‍ ഉണ്ടാവണം. കാരണം ഏത്‌ ബൗളര്‍ക്കെതിരേയും ബൗണ്ടറി കണ്ടെത്താന്‍ നിനക്ക്‌ സാധിക്കും. അതുകൊണ്ട്‌ ഞാന്‍ റിസ്‌ക്‌ എടുത്ത്‌ കളിക്കാം. നീ സിംഗിളുകള്‍ എടുക്കുക. മോശം ഡെലിവറികളില്‍ മാത്രം ബൗണ്ടറി കണ്ടെത്താന്‍ നോക്കൂക...

എന്നാല്‍ ധോനിയുടെ ഈ നിര്‍ദേശം എനിക്ക്‌ എതിര്‍ക്കേണ്ടി വന്നു. കാരണം പന്ത്‌ എനിക്ക്‌ വ്യക്തമായി കാണാമായിരുന്നു. ഇപ്പോള്‍ മുതല്‍ ബൗളറിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി കളിക്കുകയാണ്‌ വേണ്ടത്‌ എന്ന്‌ ഞാന്‍ പറഞ്ഞു. പിന്നാലെ ഞാന്‍ ആക്രമിച്ച്‌ കളിക്കാന്‍ തീരുമാനിച്ചു. ഡോഹര്‍ത്തിയുടെ ഓവറില്‍ നാല്‌ സിക്‌സ്‌ പറത്തിയത്‌ എനിക്ക്‌ ഇപ്പോഴും ഓര്‍മയുണ്ട്‌, രോഹിത്‌ പറയുന്നു..

ഓസ്‌ട്രേലിയക്കെതിരെ അന്ന്‌ 158 പന്തിലാണ്‌ രോഹിത്‌ 209 റണ്‍സ്‌ അടിച്ചെടുത്തത്‌. ഹിറ്റ്‌മാന്റെ ബാറ്റില്‍ നിന്നും പറന്നത്‌ 12 ഫോറും 16 സിക്‌സും. സെവാഗിനും സച്ചിനും പിന്നാലെ രോഹിത്തും ഇരട്ട സെഞ്ചുറി ക്ലബിലേക്ക്‌ അവിടെ തന്റെ പേര്‌ ചേര്‍ത്തു വെച്ചു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്