കായികം

സെക്‌സ് ഡോള്‍സ്, റോബോട്ടുകള്‍; ഒരേ സമയം വീട്ടിലിരുന്ന് ബിയറും നുണയാം സ്റ്റാന്‍ഡിലുമെത്താം; ഗ്യാലറി കാഴ്ചകള്‍ ഇനി ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ഹോങ്കോങ്: ആരവുമയര്‍ത്താന്‍ റോബോട്ടുകള്‍, ബൗണ്ടറികള്‍ക്കായി ആവശ്യപ്പെട്ട് സ്റ്റാന്‍ഡില്‍ സെക്‌സ് ഡോളുകള്‍...തായ് വാനിലെ ബേസ്‌ബോള്‍ ലീഗില്‍ കണ്ട മാതൃക പോലെയാവും കോവിഡാനന്തരം ഗ്യാലറി കാഴ്ചകള്‍...ചെവിയടപ്പിക്കും വിധം ആരവമുയര്‍ത്തി കളിക്കാരെ മറ്റൊരു ലോകത്തേക്കെത്തിക്കുന്ന കാണികളുടെ അസാന്നിധ്യം അറിയാതിരിക്കാന്‍ വ്യത്യസ്തമായ പല വഴികളും നമുക്ക് മുന്‍പിലേക്ക് ഇനിയെത്തും...

ഓരോ ടീമിന്റേയും ജേഴ്‌സി അണിഞ്ഞ ബൊമ്മകള്‍ ഗ്യാലറിയുടെ വിവിധ ഭാഗങ്ങളില്‍. മീഡിയയും കളിക്കാരുടെ കുടുംബങ്ങളും ഇരുക്കുന്ന സ്ഥലത്ത് കാര്‍ഡ് ബോര്‍ഡ് കട്ട് ഔട്ടുകള്‍. ബുണ്ടസ് ലീഗ് ആരംഭിച്ചപ്പോള്‍ ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബായ ബൊറൂസിയ മോയിന്‍ചെഗ്ലാഡ്ബാച്ച് ഒരു പടി കൂടി കടന്നു. റിയല്‍ സൈസ് ഇമേജുകളുമായാണ് അവര്‍ സ്റ്റാന്‍ഡ് നിറച്ചത്. 

ബോറുസിയ പാര്‍ക്ക് സ്റ്റേഡിയത്തില്‍ തങ്ങളുടെ രൂപത്തിലെ പ്രതിമകള്‍ വെക്കാന്‍ ആരാധകര്‍ നല്‍കിയത് 19 യൂറോ വീധമാണ്. ഇങ്ങനെയൊരു ഓഫര്‍ വന്നതോടെ ആരാധകര്‍ കൂട്ടമായി എത്തുകയാണെന്ന് ക്ലബ് അധികൃതര്‍ പറയുന്നു. റെക്കോര്‍ഡ് ചെയ്ത് വെച്ച കാണികളുടെ ആരവങ്ങള്‍ സ്റ്റേഡിയത്തില്‍ കേള്‍പ്പിച്ച കളിക്കാരെ ഉണര്‍ത്താനാണ് സൗത്ത് കൊറിയയുടെ കെ ലീഗില്‍ ശ്രമം നടന്നത്. 

അടുത്ത മാസം തിരിച്ചെത്താനിരിക്കുന്ന ഓസ്‌ട്രേലിയന്‍ റൂള്‍സ് ഫുട്‌ബോള്‍ ടെലിവിഷനില്‍ കാണുന്നവര്‍ക്ക് ഗ്യാലറിയിലെ ആരവം കേള്‍ക്കും. അതും റെക്കോര്‍ഡഡ് തന്നെ. മൈ അപ്പല്ലൂസ് എന്ന പേരില്‍ ഒരു ആപ്ലിക്കേഷനും ഒരുങ്ങുന്നുണ്ട്. വീട്ടില്‍ നിന്ന് ചിയര്‍ ചെയ്ത് കാണികളുടെ ആരവത്തിനൊപ്പം ഇതിലൂടെ ചേരാം...

വീട്ടിലിരുന്ന് കാണുന്ന ആരാധകരെ ഗ്രൗണ്ടിലെ ബിഗ് സ്‌ക്രീനിലേക്കും എത്തിക്കുന്നുണ്ട് സൗത്ത് കൊറിയയുടെ സാങ്കേതിക വിദ്യ. എന്നാല്‍ സെക്‌സ് ഡോളുകളെ സ്റ്റാന്‍ഡില്‍ ഇരുത്തിയ എഫ്‌സി സിയോളിന് റെക്കോര്‍ഡ് തുകയായ 81000 ഡോളറാണ് പിഴ അടയ്‌ക്കേണ്ടി വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര