കായികം

ബാല്‍ക്കണിയില്‍ വീണ്ടും ഗാംഗുലിയുടെ ഹീറോയിസം, ഉംപുണില്‍ വീണ മാവിനെ താങ്ങി ദാദ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബാല്‍ക്കണിയില്‍ നിന്നുള്ള സൗരവ് ഗാംഗുലിയുടെ ഹീറോയിസം ക്രിക്കറ്റ് ലോകത്തിന് ഒരിക്കലും മറക്കാനാവില്ല. ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് ജേഴ്‌സി ഊരി വീശുന്ന ദാദ ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമാണ്. ഈ ലോക്ക്ഡൗണ്‍ കാലത്ത്, ഉംപുണ്‍ സകല തകര്‍ത്താടി കടന്നു പോവുമ്പോള്‍ ബാല്‍ക്കണിയില്‍ വീണ്ടും ഇന്ത്യന്‍ മുന്‍ നായകന്റെ ഹീറോയിസം...

ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചരിഞ്ഞ് വീണ മാവിനെ പൂര്‍വ സ്ഥിതിയിലാക്കുന്നതിനായി ശ്രമിക്കുകയാണ് ദാദയും കൂട്ടരും ബാല്‍ക്കണിയില്‍ നിന്ന്. ഇതിന്റെ ചിത്രങ്ങളും ഗാംഗുലി പങ്കുവെക്കുന്നു. ചിത്രങ്ങള്‍ പങ്കുവെച്ച് എത്രമാത്രം നഷ്ടങ്ങളാണ് ഉംപുണ്‍ പ്രദേശത്ത് സൃഷ്ടിച്ചിരിക്കുന്നതെന്നും ഗാംഗുലി കാട്ടി തരുന്നു. 

ഉംപുണിന്റെ തീവ്രതയാണ് ഇത് വ്യക്തമാക്കുന്നത് എങ്കിലും, ഗാംഗുലിയുടെ ലോര്‍ഡ്‌സ് ബാല്‍ക്കണിയിലെ ജേഴ്‌സി ഊരി വിശലിനോടാണ് ആരാധകര്‍ ഇത് താരതമ്യം ചെയ്യുന്നത്. താഴെ പോവുന്നതിനെ എടുത്തുയര്‍ത്താന്‍ അല്ലെങ്കിലും ഗാംഗുലിക്ക് പ്രത്യേക കഴിവാണെന്നാണ് ആരാധകരില്‍ ഒരാളുടെ കമന്റ്. ബാല്‍ക്കണി ദാദയ്ക്ക് എന്നുമൊരു വീക്ക്‌നസാണെന്നാണ് മറ്റൊരു കമന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍