കായികം

അനുഷ്‌ക ടിക് ടോക് അക്കൗണ്ട് തുടങ്ങി തരും, കോഹ്‌ലിയെ ഡ്യുയറ്റിന് ക്ഷണിച്ച് വാര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

ടിക് ടോക്കില്‍ വാര്‍ണറെ കൊണ്ട് ഒരു രക്ഷയുമില്ലെന്ന് പറഞ്ഞു തുടങ്ങി ആരാധകര്‍. ഏറ്റവും ഒടുവില്‍ അമ്മയുമായെത്തി കിടിലന്‍ ചുവടുവെച്ച് ഓസീസ് ഓപ്പണര്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ താരമായി. ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ ഡ്യുയറ്റിന് ക്ഷണിക്കുകയാണ് താരം. 

ഡാന്‍സ് ഡ്യുവറ്റിലാണ് വാര്‍ണറുടെ ക്ഷണം. കഴിഞ്ഞ ദിവസം അക്ഷയ് കുമാറിന്റെ ചുവടുകളുമായാണ് വാര്‍ണറെത്തിയത്. ചിരി നിറച്ച സ്‌മൈലികളുമായി ഇവിടെ കോഹ്‌ലി എത്തി. ഇതോടെയാണ് വാര്‍ണറുടെ ക്ഷണമെത്തിയത്. എന്റെ അടുത്ത വീഡിയോയില്‍ ഡ്യൂവറ്റായി വരൂ, നിങ്ങളുടെ ഭാര്യ അക്കൗണ്ട് തുടങ്ങി തരും, കോഹ് ലിക്ക് മറുപടിയായി വാര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു