കായികം

ധോനിക്കും അഭിമാനം തോന്നിയേക്കാം, ഒറ്റക്കയ്യില്‍ തകര്‍പ്പന്‍ ഹെലികോപ്റ്റര്‍ ഷോട്ട്

സമകാലിക മലയാളം ഡെസ്ക്


ധോനിയെന്ന് കേള്‍ക്കുമ്പോള്‍ ഹെലികോപ്റ്റര്‍ ഷോട്ട് ഓര്‍മയിലേക്ക് എത്താത്തവര്‍ വിരളമായിരിക്കും. ഗ്യാലറികളെ ഇളക്കി മറിക്കുന്ന ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിന്റെ മറ്റൊരു രൂപമാണ് ഇപ്പോള്‍ വരുന്നത്. ഒറ്റക്കൈ കൊണ്ടാണ് ഇവിടെ ഹെലികോപ്റ്റര്‍ ഷോട്ട് പറന്നത്...

കമന്റേറ്റര്‍ ആകാശ് ചോപ്രയാണ് ഈ ഹെലികോപ്റ്റര്‍ ഷോട്ട് ആരാധകരുമായി പങ്കുവെക്കുന്നത്. ഇതിലും മികച്ച ഹെലികോപ്റ്റര്‍ ഷോട്ട് കാണിച്ച് തരാമോ? ഞങ്ങള്‍ കാത്തിരിക്കാം, ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഈ ഷോട്ട് കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നാണ് ആരാധകരുടെ കമന്റ്. 

രാജ്യാന്തര ക്രിക്കറ്റിലാണ് ഇത് കളിക്കുന്നത് എങ്കില്‍ ഉറപ്പായും സര്‍ക്കിളിന് ഉള്ളില്‍ വെച്ച് പിടിക്കും. ഉയരത്തില്‍ പോകുന്നുണ്ട് എന്നേയുള്ളു, എന്നാല്‍ ബൗണ്ടറി ലൈന്‍ കടക്കാനുള്ള കരുത്തില്ല, വീഡിയോയ്ക്കടിയിലെ കമന്റുകള്‍ ഇങ്ങനെ പോവുന്നു...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു