കായികം

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താന്‍ രോഗ ബാധിതനാണെന്ന് തൗഫീഖ് തന്നെയാണ് അറിയിച്ചത്. താരം വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്.

പനിയടക്കമുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ താരം സ്വയം പരിശോധനയ്ക്ക് തയ്യാറാവുകയായിരുന്നു. ഇതില്‍ നിന്നാണ് കോവിഡ് ബാധിതനാണെന്ന് അറിഞ്ഞതെന്ന് ഒരു പാക് മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നു. എവിടെ നിന്നാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

ഇടംകൈയന്‍ ഓപണറായിരുന്ന തൗഫീഖ് ഉമര്‍ 44 ടെസ്റ്റുകളിലും 22 ഏകദിനങ്ങളിലും പാകിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2001ല്‍ അരങ്ങേറ്റം കുറിച്ച താരം 2014ലാണ് പാകിസ്ഥാനായി അവസാന മത്സരം കളിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം