കായികം

'ധോനിക്ക് ബിരിയാണി നൽകിയില്ല, അതുകൊണ്ടാകും ടീമിൽ സ്ഥാനമില്ലാതെ പോയത്'; മുഹമ്മദ് കൈഫ് 

സമകാലിക മലയാളം ഡെസ്ക്

നോയി‌‍ഡ: ലോക്‌ഡ‍ൗണ്‍ കാലത്ത് വീട്ടിലിരിക്കവെ പല ക്രിക്കറ്റ് താരങ്ങളും പഴയ സംഭവങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവച്ചിരുന്നു. അത്തരത്തിൽ ശ്രദ്ധേയമായൊരു ഓർമ പങ്കിടുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 2006ല്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് നോയിഡയിലുള്ള തന്റെ വീട്ടില്‍ വച്ച് വിരുന്ന് നല്‍കിയതിനെക്കുറിച്ചാണ് കൈഫ് മനസു തുറന്നത്.

2006ൽ ഇന്ത്യന്‍ ടീമിലെ എല്ലാവരെയും താന്‍ വീട്ടിലേക്ക് വിരുന്നിനായി ക്ഷണിച്ചു. സച്ചിനും ഗാംഗുലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഒരു മുറിയിലും റെയ്ന ധോനി തുടങ്ങിയ ജൂനിയര്‍ താരങ്ങള്‍ മറ്റൊരു മുറിയിലുമായിട്ടായിരുന്നു ഇരുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്നതിനിടെ ജൂനിയര്‍ താരങ്ങളായിരുന്ന ധോനിയെയും റെയ്നയെയും ഒന്നും കാര്യമായി സത്കരിക്കാനായില്ല. ധോനിക്കൊന്നും ശരിക്ക് ബിരിയാണി വിളമ്പിക്കൊടുക്കാന്‍ പോലും സാധിച്ചില്ല. 

പിന്നീട് ഒരു വര്‍ഷത്തിനു ശേഷം ധോനി ഇന്ത്യയുടെ നായകനായി. അന്ന് ധോനി വിചാരിച്ചു കാണും ജൂനിയേഴ്സായ തങ്ങളെയൊന്നും കൈഫ് ശരിക്കും ഗൗനിച്ചില്ലല്ലോ എന്ന്. ഒരുപക്ഷേ അതായിരിക്കാം അദ്ദേഹം ക്യാപ്റ്റനായപ്പോൾ തന്നെ ടീമിലേക്ക് പരിഗണിക്കാതിരുന്നത്. തമാശയായി കൈഫ് പറഞ്ഞു. ധോനിയെ എപ്പോള്‍ കാണുമ്പോഴും വീട്ടില്‍ വന്നിട്ട് ശരിക്ക് സത്കരിക്കാതിരുന്ന കാര്യം പറയാറുണ്ടെന്നും കൈഫ് കൂട്ടിച്ചേർത്തു. 

2006ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ കൈഫിന് പിന്നീട് ടീമില്‍ തിരിച്ചെത്താനായില്ല. 2018ലാണ് കൈഫ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍