കായികം

ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി എംപിയുടെ ക്രിക്കറ്റ് കളി;  വിവാദം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി എംപി മനോജ് തിവാരി ക്രിക്കറ്റ് കളിക്കാനെത്തി. ഹരിയാനയിലെ സോനിപത്ത് സ്റ്റേഡിയത്തിലാണ് സാമൂഹിക അകലം പാലിക്കാതെ എംപിയുടെ ക്രിക്കറ്റ് കളി. എംപിയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. 

അതേസമയം ഐസിസിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് മത്സരം നടത്തിയതെന്നും ആവശ്യമായ നടപടിക്രമങ്ങളും സാമൂഹ്യഅകലം പാലിച്ചായിരുന്നു എല്ലാവരും കളത്തിലിറങ്ങിയതെന്നും സംഘാടകരിലൊരാളായ സഞ്ജീവ് പറഞ്ഞു. 

എന്നാല്‍ മത്സരവുമായി ബന്ധപ്പെട്ട ചിത്രങ്ങളിലെല്ലാം തിവാരി സാമൂഹ്യ അകലം ലംഘിക്കുന്നതായി കാണാം. എന്നാല്‍ നിയമക്രമം പാലിച്ചാണ് കളിച്ചതെന്നും അതൊരു സ്വകാര്യ ചടങ്ങാണെന്നും തിവാരി പറഞ്ഞു. പൊലീസിന്റെ അനുമതിയോടെയാണ് അവിടെ  പോയത്. ഹരിയാന സര്‍ക്കാരിനും പ്രാദേശിക അധികാരികള്‍ക്കും മത്സരത്തെക്കുറിച്ച് അറിയാമായിരുന്നു. 20-25 പേര്‍ മാത്രമാണ് ഗ്രൗണ്ടിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''