കായികം

ഈ നികൃഷ്ട ജീവികളെ പിടികൂടാന്‍ സഹായിക്കൂ, ഞെട്ടിക്കുന്ന പിടിച്ചുപറിയില്‍ രോഷാകുലരായി ഓസീസ് താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: വീല്‍ച്ചെയറിലെത്തിയ വ്യക്തിയില്‍ നിന്നും ഒരു ദയയുമില്ലാതെ പണം അപഹരിച്ച സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് ഓസീസ് ഓള്‍ റൗണ്ടര്‍ മാക്‌സ്വെല്‍. ഈ നികൃഷ്ട ജീവികളെ പിടിക്കാന്‍ എല്ലാവരും സഹായിക്കണമെന്ന് മാക്‌സ്വെല്‍ ട്വീറ്റ് ചെയ്തു. 

സെറിബ്രല്‍ പള്‍സി രോഗം ബാധിച്ച വ്യക്തിയാണ് പിടിച്ചുപറിക്ക് ഇരയായത്. എല്ലാ അര്‍ഥത്തിലും വെറുപ്പുളവാക്കുന്നതാണ് ഇത്. ഇത്രയും തരം താഴാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും മാക്‌സ്വെല്‍ പറഞ്ഞു. സിഡ്‌നിയിലാണ് സംഭവം. 

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്‍ട്യനും രോഷം പ്രകടിപ്പിച്ചെത്തി. ഇവരെ പിടികൂടാന്‍ ഈ വീഡിയോ കഴിയുന്നത്ര ഷെയര്‍ ചെയ്യാനാണ് ഓസീസ് ക്രിക്കറ്റ് താരം ആവശ്യപ്പെടുന്നത്. രണ്ട് യുവാക്കള്‍ എടിഎമ്മില്‍ നിലയുറപ്പിച്ചിരിക്കുന്നത് കാണാം. വീല്‍ച്ചെയറില്‍ ഈ വ്യക്തി എടിഎമ്മിലെത്തി പണം എടുത്തതിന് പിന്നാലെ യുവാക്കളില്‍ ഒരാള്‍ ഈ പണം തട്ടിപ്പറിച്ച് പുറത്തേക് ഓടുകയാണ്. പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ