കായികം

ജയിക്കാന്‍ 11 ഓവറില്‍ 112 റണ്‍സ്, തോല്‍പ്പിച്ചത് ധോനിയും ജാദവും; വീണ്ടും ഇന്ത്യന്‍ താരങ്ങളെ കുത്തി ബെന്‍ സ്‌റ്റോക്ക്‌സ്

സമകാലിക മലയാളം ഡെസ്ക്

2019 ഇംഗ്ലണ്ട് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ചെയ്‌സ് ചെയ്യവെ ധോനിയുടെ ഭാഗത്ത് നിന്നുണ്ടായ മനോഭാവത്തെ ലക്ഷ്യം വെച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ്. ഓണ്‍ ഫയര്‍ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് സ്റ്റോക്ക്‌സ് ഇതിനെ കുറിച്ച് പറയുന്നത്. 

338 റണ്‍സായിരുന്നു അവിടെ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മുന്‍പില്‍ വെച്ചത്. 11 ഓവറില്‍ 112 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ധോനി കളിച്ചത് വിചിത്രമായ രീതിയിലാണെന്ന് സ്‌റ്റോക്ക്‌സ് പറയുന്നു. സിക്‌സുകള്‍ പറത്തുന്നതിന് പകരം സിംഗിളുകള്‍ നേടാനാണ് ധോനി ശ്രമിച്ചത്. ഇന്ത്യയ്ക്ക് ജയത്തിലേക്ക് എത്താമായിരുന്നു സാഹചര്യം അവിടെ ഉണ്ടായിരുന്നതായും സ്‌റ്റോക്ക്‌സ് ചൂണ്ടിക്കാണിക്കുന്നു. 

ധോനിയില്‍ നിന്നോ കേദാര്‍ ജാദവില്‍ നിന്നോ ഒരു ശ്രമവും ഉണ്ടായില്ല. ജയിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അതിന് വേണ്ടി പോവാനാവും ഞാന്‍ ശ്രമിക്കുക. ധോനിയുടെ ബാറ്റിങ് തന്ത്രങ്ങള്‍ വ്യക്തമാണ്. ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിക്കാത്ത കളിയാണെങ്കിലും അവസാനം വരെ ധോനി എത്തിച്ച് ഇന്ത്യയുടെ റണ്‍റേറ്റ് കുഴപ്പമില്ലാത്ത നിലയില്‍ നിര്‍ത്തും, സ്റ്റോക്ക്‌സിന്റെ ബുക്കില്‍ പറയുന്നു. 

രോഹിത്തും കോഹ് ലിയും അന്ന് വിചിത്രമായാണ് ബാറ്റ് ചെയ്തതെന്നും സ്‌റ്റോക്ക്‌സ് പറയുന്നു. ഞങ്ങള്‍ക്ക് ഒരു തരത്തിലുള്ള സമ്മര്‍ദം തരാനുള്ള ശ്രമവും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. കളിക്ക് ശേഷം ബിര്‍മിങ്ഹാമിലെ ചെറിയ ബൗണ്ടറികളെ സംബന്ധിച്ച് കോഹ്‌ലി പരാതി പറഞ്ഞതിനേയും സ്റ്റോക്ക്‌സ് പരിഹസിച്ചിരുന്നു. അതുപോലൊരു വിചിത്രമായ പരാതി താന്‍ കേട്ടിട്ടില്ലെന്നായിരുന്നു സ്റ്റോക്ക്‌സ് പറഞ്ഞത്. കളിയില്‍ 31 റണ്‍സിനാണ് ഇന്ത്യ തോല്‍വി തൊട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു