കായികം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂണ്‍ 17ന് പുനരാരംഭിക്കും; ആകാംക്ഷയോടെ ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂണ്‍ 17 ന് പുനരാരംഭിക്കും. എല്ലാ സുരക്ഷാ മുന്‍കരുതലുകളോടെയായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംഘാടകര്‍ നിര്‍ത്തിവെച്ചത്. കോവിഡ് വ്യാപനത്തില്‍ വീണ്ടും വര്‍ധനവുണ്ടായിട്ടില്ലെങ്കില്‍ രാജ്യത്തെ കായിക മത്സരങ്ങള്‍ അടുത്തമാസത്തോടെ പുനരാരംഭിക്കുമെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നടപടികളുമായി മുന്നോട്ടുപോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടച്ചിട്ട സ്‌റ്റേഡിയങ്ങളിലാവും മത്സരങ്ങള്‍ നടത്തുക എ്ന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച് കാലം കഴിഞ്ഞാല്‍ മാത്രമേ സ്‌റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കൂ എന്നതായിരുന്നു ബ്രിട്ടിഷ് സര്‍ക്കാരിന്റെ പ്രസ്താവന. ജൂണ്‍ എട്ടിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ബ്രീട്ടിഷ് സര്‍ക്കാര്‍ തളളിക്കളഞ്ഞിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര മത്സരങ്ങളെല്ലാം മാറ്റിവെച്ചിരിക്കുകയാണ്. ഒളിമ്പിക്‌സ് ഒരു വര്‍ഷത്തേയ്ക്കാണ് നീട്ടിവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി