കായികം

എന്റെ മുഖം ഡിവില്ലിയേഴ്‌സിന് ഇഷ്ടമല്ലെന്ന് തോന്നുന്നു, എനിക്ക് മുന്‍പിലെത്തുമ്പോഴെല്ലാം പുറത്താവും; ഉദാഹരണങ്ങള്‍ നിരത്തി ശ്രീശാന്ത്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: തനിക്ക് മുന്‍പില്‍ എത്തിയപ്പോഴെല്ലാം ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ് വീണിട്ടുണ്ടെന്ന് ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്ത്. സമാനമാണ് ഈ പുറത്താകലുകള്‍ എന്നും എന്താണ് ഇതിന്റെ കാരണം എന്ന് മനസിലാവുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു. 

എനിക്ക് മുന്‍പില്‍ വരുമ്പോഴെല്ലാം ഡിവില്ലിയേഴ്‌സ് പുറത്താവുന്നത് എങ്ങനെയെന്ന് മനസിലാവുന്നില്ല. 2007ലെ ട്വന്റി20 ലോകകപ്പില്‍ സെമി ഉറപ്പിക്കാനായി സൗത്ത് ആഫ്രിക്കയുടെ മുന്‍പില്‍ ഇന്ത്യ എത്തിയത് മുതലാണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ മൂന്നാമത്തെ ഓവറില്‍ ഡിവില്ലിയേഴ്‌സിനെ കുടുക്കി. എന്നാല്‍ അമ്പയര്‍ സൈമണ്‍ ടൗഫല്‍ ഔട്ട് അനുവദിച്ചില്ല. തൊട്ടടുത്ത പന്തില്‍ സമാനമായ രീതിയില്‍ തന്നെ ഡിവില്ലിയേഴ്‌സിനെ പുറത്താക്കി, ശ്രീശാന്ത് പറയുന്നു.

ഇതിന് ശേഷം ടെസ്റ്റിലും ഡിവില്ലിയേഴ്‌സിനെ ആദ്യ പന്തില്‍ തന്നെ ഞാന്‍ പുറത്താക്കി. എന്റെ മുഖം കാണുന്നത് ചിലപ്പോള്‍ ഡിവില്ലിയേഴ്‌സിന് ഇഷ്ടമായിരിക്കില്ല. അതിനാലായിരിക്കാം എനിക്ക് മുന്‍പില്‍ വേഗത്തില്‍ വിക്കറ്റ് നല്‍കി ഡിവില്ലിയേഴ്‌സ് മടങ്ങുന്നത് എന്നാണ് ശ്രീശാന്ത് പറയുന്നത്. 

ഐപിഎല്ലിനായി ഡിവില്ലിയേഴ്‌സ് എത്തുമ്പോള്‍ ചോദിക്കു, നോട്ട്ഔട്ട് വിധിച്ചതിന് ശേഷം തൊട്ടടുത്ത പന്തില്‍ പുറത്താവുമ്പോള്‍ എന്താണ് നിങ്ങളുടെ മനസിലെന്ന്. മഹാനായ ബാറ്റ്‌സ്മാനാണ് ഡിവില്ലിയേഴ്‌സ് എന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ ഡിവില്ലിയേഴ്‌സിന് എന്നെയോ എന്റെ മുഖമോ ഇഷ്ടമല്ലെന്നാണ് തോന്നുന്നത്...ഇന്ത്യന്‍ പേസര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ