കായികം

വിരമിക്കല്‍ വാര്‍ത്ത അഭ്യൂഹം, ലോക്ക്ഡൗണ്‍ ആളുകളുടെ മാനസികനില തെറ്റിച്ചു; രൂക്ഷമായി പ്രതികരിച്ച് സാക്ഷി ധോനി

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ധോനി വിരമിച്ചതായി അഭ്യൂഹം പരത്തിയവര്‍ക്കെതിരെ സാക്ഷി ധോനി. ലോക്ക്ഡൗണ്‍ ആളുകളുടെ മാനസിക നില തെറ്റിച്ചു എന്നാണ് താന്‍ മനസിലാക്കുന്നതെന്നാണ് സാക്ഷി ധോനി ട്വീറ്റ് ചെയ്തത്. 

അത് വെറും അഭ്യൂഹം മാത്രമാണെന്നും സാക്ഷി ട്വിറ്ററില്‍ കുറിച്ചു. ധോനി വിരമിച്ചു എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. ഇതോടെയാണ് ധോനിയുടെ ഭാര്യ പ്രതികരണവുമായി എത്തിയത്. ധോനിയുടെ ഭാവിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിന് ഇടയിലാണ് പൊടുന്നനെ അഭ്യൂഹം പടര്‍ന്നത്.

2019ലും സമാനമായ നിലയില്‍ ധോനിയുടെ വിരമിക്കല്‍് വാര്‍ത്ത പരന്നപ്പോള്‍ നിഷേധിച്ച് സാക്ഷി എത്തിയിരുന്നു. അഭ്യൂഹം മാത്രമാണ് അതെന്നാണ് അന്നും സാക്ഷി പ്രതികരിച്ചത്. വിരമിക്കലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ലോകകപ്പിന് പിന്നാലെ ഉയര്‍ന്നപ്പോള്‍ ജനുവരി വരെ തന്നോട് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു ധോനിയുടെ വാക്കുകള്‍. എന്നാല്‍ അതിന് ശേഷവും ധോനി മനസ് തുറക്കാന്‍ തയ്യാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍