കായികം

എക്കാലത്തേയും മികച്ച ഏകദിന ഇലവനുമായി ശ്രീശാന്ത്, നായകന്‍ ഗാംഗുലി, ട്വിസ്റ്റുകളും

സമകാലിക മലയാളം ഡെസ്ക്

ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത്
എത്തുകയാണ് ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്ത്. നായകനായി ശ്രീശാന്ത് തെരഞ്ഞെടുത്തത് സൗരവ് ഗാംഗുലിയെ. 

അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ശ്രീശാന്തിന്റെ ലോക ഏകദിന ഇലവനില്‍ ഇടം നേടിയത്. സച്ചിനും ഗാംഗുലിയുമാണ് ഓപ്പണര്‍മാര്‍. മൂന്നാമത് ഇറങ്ങുന്നത് ലാറ. നാലാമത് വിരാട് കോഹ് ലി. അഞ്ചാമത് ഡിവില്ലിയേഴ്‌സും ആറാമത് യുവരാജ് സിങ്ങും. ധോനിയാണ് വിക്കറ്റ് കീപ്പര്‍. 

ബൗളര്‍മാരില്‍ ഒരു ഇന്ത്യന്‍ താരം പോലും ഇല്ല എന്ന പ്രത്യേകതയുമുണ്ട് ശ്രീശാന്തിന്റെ ഇലവനില്‍. കാലിസ് ആണ് ഓള്‍ റൗണ്ടര്‍. ഷെയ്ന്‍ വോണ്‍, അലന്‍ ഡൊണാള്‍ഡ്, മഗ്രാത്ത് എന്നിവരാണ് ശ്രീശാന്തിന്റെ ബൗളര്‍മാരായി എത്തുന്നത്. 

ശ്രീശാന്തിന്റെ എക്കാലത്തേയും മികച്ച ഏകദിന ഇലവന്‍: സച്ചിന്‍, ഗാംഗുലി, ലാറ, വിരാട് കോഹ് ലി ഡിവില്ലിയേഴ്‌സ്, യുവരാജ് സിങ്, ധോനി, കാലിസ്, ഷെയ്ന്‍ വോണ്‍, അലന്‍ ഡൊണാള്‍ഡ്, മഗ്രാത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത