കായികം

കോവിഡ് ലോകം മുഴുവന്‍ പടര്‍ത്തുകയായിരുന്നു ചൈനയുടെ പ്ലാന്‍, ഇതെല്ലാം കണ്ട് അവര്‍ സന്തോഷിക്കുന്നു; അധികാരദാഹികളെന്ന് ഹര്‍ഭജന്‍ സിങ്‌

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് 19 ലോകത്തിലാകെ വ്യാപിപ്പിച്ച് ചൈന സ്വന്തം ഇക്കണോമിയെ ശക്തിപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. അധികാര ദാഹികള്‍ എന്ന ടാഗോടെയാണ് ഹര്‍ഭജന്‍ സിങ് ചൈനക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. 

ഇതാണ് അവരുടെ പദ്ധതി...ലോകം മുഴുവനും കൊറോണ വൈറസ് പടര്‍ത്തുക. നമ്മളെല്ലാം പ്രയാസം നേരിടുമ്പോള്‍ അവര്‍ അത് കണ്ടിരുന്ന് സന്തോഷിക്കുകയാണ്. പിപിഇ കിറ്റുകളും മാസ്‌കും ലോകം മുഴുവന്‍ എത്തിക്കുന്നു. എന്നിട്ട് അവരുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു, ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. 

മെയ് 28ല്‍ ചൈനയില്‍ ഒരു കോവിഡ് കേസ് പോലുമില്ലെന്ന റോയ്‌റ്റേയ്‌സിന്റെ ട്വീറ്റ് പങ്കുവെച്ചാണ് ഹര്‍ഭജന്റെ വാക്കുകള്‍. അതിര്‍ത്തിയില്‍ ഇന്ത്യയുമായി ചൈന വീണ്ടും പോരിന് വഴി തുറന്നതും മനസില്‍ വെച്ചാണ് ഹര്‍ഭജന്റെ ട്വീറ്റെന്ന് വ്യക്തം. 

കോവിഡ് ലോകത്ത് പടര്‍ന്ന് പിടിക്കുന്ന സമയം പാക് പേസര്‍ ഷുഐബ് അക്തറും ചൈനയെ കോവിഡ് വ്യാപനത്തിന് കുറ്റപ്പെടുത്തിയിരുന്നു. കണ്ണില്‍ കണ്ടതെല്ലാം കഴിക്കുന്ന ചൈനക്കാരുടെ സ്വഭാവം കാരണമാണ് ഇപ്പോള്‍ ലോകം മുഴുവന്‍ പ്രതിസന്ധിയിലായിരിക്കുന്നത് എന്നാണ് അക്തര്‍ കുറ്റപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി