കായികം

ഐപിഎല്‍ ചാമ്പ്യന്മാരെ പ്രവചിച്ച് എസ് ശ്രീശാന്ത്, വമ്പന്മാര്‍ നിരാശരാവും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഈ വര്‍ഷം ഐപിഎല്‍ സാധ്യമാവുമോ ഇല്ലയോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എങ്കിലും ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്ത് ഐപിഎല്‍ ചാമ്പ്യനെ പ്രവചിച്ചു കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ് കിരീടം ഉയര്‍ത്തുമെന്നാണ് ശ്രീശാന്ത് പറയുന്നത്. 

മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കിരീട നേട്ടം അഞ്ചിലേക്ക് എത്തിക്കുമെന്ന് പറയുന്ന ശ്രീശാന്ത് സെമി ഫൈനലിസ്റ്റുകളേയും പ്രവചിക്കുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് ശ്രീശാന്തിന്റെ അഭിപ്രായത്തില്‍ അവസാന നാലിലെത്തുന്നത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് ആവാം ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍. കഴിഞ്ഞ സീസണിലും ചെന്നൈ-മുംബൈ ഫൈനല്‍ പോരാണ് ഐപിഎല്‍ കണ്ടത്. വരുന്ന സീസണില്‍ മുംബൈയെ ഫൈനലില്‍ കിട്ടുമെങ്കിലും കഴിഞ്ഞ സീസണിലെ കണക്ക് ചോദിക്കാനാവില്ലെന്നാണ് ശ്രീശാന്ത് പറയുന്നത്. കിരീടം ഉയര്‍ത്തുന്നത് സ്വപ്‌നം കണ്ട് നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ശ്രീശാന്ത് സാധ്യതകളൊന്നും നല്‍കുന്നില്ല. 

മൂന്ന് വട്ടമാണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടത്തിലേക്ക് എത്തിയത്. 2013, 2015,2017,2019 എന്നീ വര്‍ഷങ്ങളിലായാണ് മുംബൈ കിരീടം തൊട്ടത്. ആറ്, ഏഴ് ഐപിഎല്‍ കിരീടങ്ങളോടെയാവും രോഹിത് ശര്‍മ ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുക എന്ന് അടുത്തിടെ ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീറും പറഞ്ഞിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍