കായികം

നിങ്ങളുടെ പതറാത്ത മനസിന് എന്റെ സമ്മാനം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഷൂസുമായി കെ എല്‍ രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പതറാത്ത മനസോടെയും, സമര്‍പ്പണത്തോടേയും കോവിഡ് 19നെതിരെ പൊരുതുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍. കോവിഡ് 19നെതിരെ പൊരുതുന്ന മുന്‍നിര പോരാളികള്‍ക്ക് നന്ദി പറയുന്നതിനൊപ്പം അവര്‍ക്കായി ഷൂസുകളും രാഹുല്‍ എത്തിക്കുന്നു. 

സ്വന്തം ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി പ്യൂമയുടെ ഷൂസാണ് രാഹുല്‍ എത്തിക്കുന്നത്. ന്യൂഡല്‍ഹിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഷൂസുകള്‍ വിതരണം ചെയ്യുന്നു. നമ്മുടെ രാജ്യത്തിനായി എല്ലാ വെല്ലുവിളികളും ഏറ്റെടുക്കുന്നതിന് നന്ദി. നിങ്ങളോടുള്ള ബഹുമാനവും നന്ദിയും ഇതിലൂടെ ഞാന്‍ അറിയിക്കുകയാണ്. ഈ പോരാട്ടം തുടരുക...നന്ദി, ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള കുറിപ്പില്‍ രാഹുല്‍ പറയുന്നു.

ഈ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് എനിക്ക് തോന്നി. ഇതോടെ ഞാന്‍ പ്യൂമയെ സമീപിച്ചു. തങ്ങളാല്‍ കഴിയുന്നത് എല്ലാവരും ഈ സമയം ചെയ്യേണ്ടതുണ്ട്. ഒരുമിച്ചുള്ള പോരാട്ടമാണ് ഇതെന്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു. നേരത്തെ തന്റെ ബാറ്റും, പാഡും ഹൂഡിയുമെല്ലാം ലേലത്തില്‍ വെച്ചും രാഹുല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ