കായികം

മെസിയേയും ക്രിസ്റ്റിയാനോയേയും മറികടന്ന് റോജര്‍ ഫെഡറര്‍, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം; കുതിച്ച് കോഹ്‌ലിയും

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന താരം എന്ന നേട്ടത്തിലേക്കെത്തി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. മെസി, ക്രിസ്റ്റ്യാനോ എന്നീ വമ്പന്മാരെ തള്ളിയാണ് ഫോര്‍ബ്‌സിന്റെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളുടെ 2020ലെ ലിസ്റ്റില്‍ ഫെഡറര്‍ ഒന്നാമതെത്തിയത്. 

കരിയറില്‍ ആദ്യമായാണ് ഫെഡറര്‍ ഈ നേട്ടത്തിലേക്ക് എത്തുന്നത്. 106.3 മില്യണ്‍ ഡോളറാണ് ഫെഡറര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. ഇത് ആദ്യമായാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന കായിക താരങ്ങളുടെ ഫോര്‍ബ്‌സ് ലിസ്റ്റില്‍ ഒരു ടെന്നീസ് താരം ഒന്നാമതെത്തുന്നതും. 

2019ല്‍ ഫോര്‍ബ്‌സിന്റെ പ്രതിഫല പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഫെഡററുടെ സ്ഥാനം. ഇതില്‍ 100 മില്യണ്‍ ഡോളര്‍ എന്‍ഡോഴ്‌സ്‌മെന്റുകളിലൂടേയും 6.3 മില്യണ്‍ ഡോളര്‍ സമ്മാന തുകയായുമാണ് ഫെഡറര്‍ക്ക് ലഭിച്ചിരിക്കുന്നത്. ക്രിസ്റ്റ്യാനോയാണ് ലിസ്റ്റില്‍ രണ്ടാമത്. 105 മില്യണ്‍ ഡോളര്‍ ക്രിസ്റ്റിയാനോയ്ക്ക് പ്രതിഫലമായി ലഭിച്ചത്. അതില്‍ 60 മില്യണ്‍ ഡോളര്‍ സാലറിയായും, 45 മില്യണ്‍ ഡോളര്‍ എന്‍ഡോഴ്‌സ്‌മെന്റുകളിലൂടേയും ലഭിച്ചതാണ്. 

104 മില്യണ്‍ ഡോളര്‍ വരുമാനത്തോടെ മെസിയാണ് മൂന്നാമത്. ഇതില്‍ 32 മില്യണ്‍ ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍ വഴി ലഭിച്ചതാണ്. സാലറി കട്ടിലുടെ മെസിയുടേയും ക്രിസ്റ്റിയാനോയുടേയും വരുമാനത്തില്‍ 28 മില്യണ്‍ ഡോളറിന്റെ കുറവുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. 95.5 മില്യണ്‍ ഡോളര്‍ വരുമാനത്തോടെ നെയ്മറാണ് ലിസ്റ്റില്‍ നാലാമത്. 

ലിസ്റ്റില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യക്കാരന്‍ കോഹ് ലിയാണ്. 2019ലേതില്‍ നിന്ന് കുതിപ്പ് നടത്താനും കോഹ് ലിക്കായി. 66ാം സ്ഥാനത്താണ് കോഹ് ലി ഇപ്പോള്‍. 2019ലേതിനേക്കാള്‍ 30 സ്ഥാനം മുന്‍പോട്ട് കയറാന്‍ ഇന്ത്യന്‍ നായകനായി. 26 മില്യണ്‍ ഡോളറാണ് കോഹ് ലിയുടെ വരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍