കായികം

'കമ്മിന്‍സിന് അല്ല, ബെന്‍ സ്റ്റോക്‌സിന്റെ വിക്കറ്റിന് അവകാശി കാര്‍ത്തിക്'! മോര്‍ഗന്‍ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 60 റണ്‍സിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേയോഫ് സാധ്യത സജീവമാക്കി നിര്‍ത്തി. ബാറ്റിങിലും ബൗളിങിലും ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റിങില്‍ അമ്പേ പരാജയപ്പെട്ടു പോയ ദിനേഷ് കാര്‍ത്തിക് പക്ഷേ വിക്കറ്റിന് പിന്നില്‍ അസാധ്യ മികവാണ് പുലര്‍ത്തിയത്. രാജസ്ഥാന്റെ നിര്‍ണായക താരം ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കിയ കാര്‍ത്തിക്കിന്റെ വിസ്മയ ക്യാച്ച് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി മാറി. കാര്‍ത്തികിന്റെ ക്യാച്ചിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നായകന്‍ ഒയിന്‍ മോര്‍ഗന്‍. 

'ഡികെയുടെ എടുത്ത ക്യാച്ച് ശ്രദ്ധേയമായിരുന്നു. അത്തരത്തിലൊരു ക്യാച്ച് ഒരാള്‍ എടുക്കുന്നുണ്ടെങ്കില്‍ ആ വിക്കറ്റിന് അവകാശി ആ ക്യാച്ചെടുക്കുന്ന ആളാണ്. അത്തരം ക്യാച്ചുകള്‍ക്ക് ബൗളിങുമായി ബന്ധമൊന്നുമില്ല. അത് കീപ്പറുടെ ക്യാച്ചാണ്, കീപ്പര്‍ക്ക് അവകാശപ്പെട്ട വിക്കറ്റാണ്'- മത്സര ശേഷം കൊല്‍ക്കത്ത ബൗളര്‍ പാറ്റ് കമ്മിന്‍സുമായി നടത്തിയ സംഭാഷണത്തിലായിരുന്നു നായകന്റെ ശ്രദ്ധേയ നിരീക്ഷണം. 

പാറ്റ് കമ്മിന്‍സിന്റെ ബൗളിങിലാണ് കാര്‍ത്തിക് അവിശ്വസനീയമായ രീതിയില്‍ ഡൈവ് ചെയ്ത് പന്ത് കൈയിലൊതുക്കിയത്. പോരാട്ടത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി കമ്മിന്‍സ് ഉജ്ജ്വലമായി പന്തെറിയുകയും ചെയ്തു. ബെന്‍ സ്റ്റോക്‌സിന്റേതടക്കം നാല് പേരെയാണ് ഡികെ ഇന്നലെ വിക്കറ്റിന് പിന്നില്‍ നിന്ന് ക്യാച്ചെടുത്ത് മടക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍