കായികം

നിര്‍ണായക പോരില്‍ ബാംഗ്ലൂര്‍ ബാറ്റിങിനെ പിടിച്ചു നിര്‍ത്തി ഡല്‍ഹി ബൗളിങ് നിര; ക്യാപിറ്റല്‍സിന് ലക്ഷ്യം 153 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

അബുദാബി: നിര്‍ണായക പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിങ് നിരയെ വരിഞ്ഞു മുറുക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹി ബൗളര്‍മാര്‍ ആര്‍സിബിക്ക് വലിയ സ്‌കോര്‍ നേടാന്‍ തടസം നിന്നു. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് ആര്‍സിബിക്ക് നേടാന്‍ സാധിച്ചത്. 

ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മിന്നും ഫോമിലുള്ള മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 41 പന്തില്‍ 50 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 24 പന്തില്‍ 29 റണ്‍സെടുത്ത് പുറത്തായി. എബി ഡിവില്ല്യേഴ്‌സ് 21 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 35 റണ്‍സെടുത്തു. പിന്നീടെത്തിയ ശിവം ഡുബെ 11 പന്തില്‍ 17 റണ്‍സെടുത്തു. 

ആന്റിച് നോര്‍ക്യെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. റബാഡ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് പിഴുതു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു