കായികം

പിന്നിട്ടത് 46 ദിവസവും 56 കളികളും; ഇനി 6 ദിനങ്ങള്‍ കൂടി; എലിമിനേറ്റര്‍, ക്വാളിഫയര്‍ മത്സരങ്ങള്‍ ഈ വിധം 

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: പ്ലേഓഫ് ചിത്രം വ്യക്തമാവാന്‍ സീസണിലെ അവസാന ലീഗ് മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. പിന്നിട്ടത് 46 ദിവസവും 56 മത്സരങ്ങളും. 
സീസണിന്റെ തുടക്കത്തില്‍ പ്രഹരമേറ്റ ടീമുകള്‍ നിശബ്ദരായി മടങ്ങാന്‍ തയ്യാറാവാതെ വന്നതോടെയാണ് പ്ലേഓഫിലേക്ക് ആരെല്ലാം എന്ന ചോദ്യം നീണ്ടുപോയത്. മുംബൈ ഇന്ത്യന്‍സിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഒരിക്കല്‍ കൂടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫിലേക്ക് ടിക്കറ്റ് നേടി. ഫൈനല്‍ ഉള്‍പ്പെടെ നാല് കളികളാണ് ഇനി സീസണിലുള്ളത്. 

നവംബര്‍ അഞ്ചിന് ആദ്യ ക്വാളിഫയര്‍- ആദ്യ രണ്ട് സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ അബുദാബിയിലാണ് പോര്. 

നവംബര്‍ ആറിന് എലിമിനേറ്റര്‍- റോയല്‍ ചലഞ്ചേഴ്‌സും ഹൈദരാബാദും അബുദാബിയില്‍ ഏറ്റുമുട്ടും. 

നവംബര്‍ എട്ടിന് ക്വാളിഫയര്‍ 2- ക്വാളിഫയര്‍  1ല്‍ തോറ്റ ടീമും, എലിമിനേറ്ററില്‍ ജയിച്ച ടീമും ദുബായില്‍ ഏറ്റുമുട്ടും.

നവംബര്‍ 10ന് ഫൈനല്‍- ആദ്യ ക്വാളിഫയറില്‍ ജയിച്ച ടീമും, ക്വാളിഫയര്‍ രണ്ടില്‍ ജയിച്ച ടീമും ഫൈനലില്‍ ദുബായില്‍ ഏറ്റുമുട്ടും. ക്വാളിഫയര്‍ മത്സരങ്ങളും ഫൈനലും ആരംഭിക്കുന്നത് രാത്രി 7.30നാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ