കായികം

ആധികാരികം ഈ വിജയം; അഞ്ചാം കിരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്

സമകാലിക മലയാളം ഡെസ്ക്


അബുദാബി: അബുദാബി: പതിമൂന്നാമത് ഐപിഎല്‍ ഫൈനില്‍ ഡല്‍ഹിയെ തകര്‍ത്ത് അഞ്ചാം കീരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈയുടെ ആധികാരിക വിജയം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് മികവിലാണ് മുംബൈയുടെ വിജയം. 51 ബോളില്‍ 68 റണ്‍സാണ് രോഹിത് നേടിയത്. ഇഷാന്‍ കിഷനും സൂര്യകുമാറും ഡികോക്കും രോഹിതിന് പിന്തുണ നല്‍കി. 

നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 156 റണ്‍സെടുത്തത്. 22 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമാക്കിയ ശേഷമാണ്, അയ്യര്‍  പന്ത് കൂട്ടുകെട്ട് ഡല്‍ഹിക്ക് കരുത്തായത്. 11.3 ഓവര്‍ ക്രീസില്‍നിന്ന ഇരുവരും നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 96 റണ്‍സ്. പന്ത് 38 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 56 റണ്‍സെടുത്തു. അയ്യര്‍ 50 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 65 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യ പന്തില്‍ത്തന്നെ മാര്‍ക്കസ് സ്റ്റോയ്‌നിസ് ഗോള്‍ഡന്‍ ഡക്കാകുന്ന കാഴ്ചയോടെ തുടങ്ങിയ ഇന്നിങ്‌സില്‍, അജിന്‍ക്യ രഹാനെ (നാലു പന്തില്‍ രണ്ട്), ശിഖര്‍ ധവാന്‍ (13 പന്തില്‍ 15) എന്നിവരാണ് 22 റണ്‍സിനിടെ പവലിയനില്‍ തിരിച്ചെത്തിയ മറ്റു രണ്ടു പേര്‍. ഷിംമ്രോണ്‍ ഹെറ്റ്‌മെയര്‍ (അഞ്ച് പന്തില്‍ അഞ്ച്), അക്‌സര്‍ പട്ടേല്‍ (ഒന്‍പത് പന്തില്‍ ഒന്‍പത്) എന്നിവര്‍ നിരാശപ്പെടുത്തി. കഗീസോ റബാദ അവസാന പന്തില്‍ റണ്ണൗട്ടായി.

മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നഥാന്‍ കൂള്‍ട്ടര്‍നൈല്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടും ജയന്ത് യാദവ് നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു. ഐപിഎല്‍ 13ാം സീസണില്‍ പവര്‍പ്ലേയിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിനും ബോള്‍ട്ട് അര്‍ഹനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍