കായികം

ഐപിഎല്ലിലെ പ്രിയപ്പെട്ട നിമിഷം ഏത്? ലാറ തെരഞ്ഞെടുക്കുന്നു 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 60 മത്സരങ്ങള്‍, സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ...ആരാധകരെ ത്രില്ലടിപ്പിച്ചും, നിരാശരാക്കിയും ടീമുകള്‍ കളം നിറഞ്ഞ ദിവസങ്ങള്‍. സീസണിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതെന്ന് പറയുകയാണ് വിന്‍ഡിസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ ഇപ്പോള്‍...

ക്രിസ് ഗെയ്ല്‍ ടീമിലേക്ക് തിരികെ എത്തിയ നിമിഷമാണ് ഏറെ പ്രിയപ്പെട്ടത് എന്നാണ് ലാറ പറയുന്നത്. രണ്ടാം പകുതിയോടെ ഗെയ്ല്‍ എത്തുകയും അതുപോലെ പ്രകടനം പുറത്തെടുക്കുകയും ചെയ്തു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പ്ലേഓഫ് സാധ്യതകളിലേക്ക് എത്തിക്കാനും ഗെയ്‌ലിനായി. ഗെയ്‌ലിന്റെ കളിയും, പഞ്ചാബിന്റെ തിരിച്ചു വരവും വിസ്മയിപ്പിക്കുന്നതായിരുന്നു. ലാറ പറഞ്ഞു. 

ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ ഗെയ്‌ലിനെ പഞ്ചാബ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. മായങ്ക്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് വിജയിച്ചതോടെ മൂന്നാമതായാണ് രണ്ടാം പകുതിയില്‍ ഗെയ്‌ലിനെ പഞ്ചാബ് ഇറങ്ങിയത്. ഗെയ്ല്‍ വന്നതിന് പിന്നാലെ തുടരെ അഞ്ച് കളിയിലാണ് പഞ്ചാബ് ജയം പിടിച്ചത്.

സീസണിലെ തന്റെ ആദ്യ മത്സരത്തില്‍ അര്‍ധ ശതകത്തോടെ തുടങ്ങിയ ഗെയ്ല്‍ 24, 29, 20, 51 എന്നിങ്ങനെയാണ് പിന്നെ വന്ന മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്തത്. രാജസ്ഥാന്‍ റോയല്‍സിന് എതിരെ 99 റണ്‍സ് നേടി ഗെയ്ല്‍ പൊരുതി എങ്കിലും തുടര്‍ച്ചയായ ആറാം ജയത്തിലേക്ക് ടീമിനെ എത്തിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി