കായികം

പാകിസ്ഥാൻ സൂപ്പർ ലീ​ഗിൽ മുംബൈ ഇന്ത്യൻസും! കാരണക്കാരൻ ഈ വിൻഡീസ് താരം

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിൽ മുംബൈ ഇന്ത്യൻസിന് എന്താണ് കാര്യം എന്ന് ചോദിക്കരുത്. പിഎസ്എല്ലിൽ ഇന്ത്യൻ താരങ്ങളും ഐപിഎല്ലിൽ പാക് താരങ്ങളും കളിക്കുന്നില്ല. പക്ഷേ മുംബൈ ഇന്ത്യൻസ് ടീം പിഎസ്എല്ലിലും എത്തി. 

വെസ്റ്റിൻ‌ഡീസ് താരമായ ഷെർഫെയ്ൻ റുഥർഫോർഡാണ് അതിന് കാരണക്കാരൻ. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സിന്റെ താരമായ റുഥർഫോർഡ്, മുംബൈ ഇന്ത്യൻസിന്റെ ഗ്ലൗ അണിഞ്ഞ് കളത്തിലിറങ്ങിയാണ് കഴി‍ഞ്ഞ ദിവസം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്. ഇതിന്റെ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ട്രോളുകളും സജീവമായി.

കറാച്ചി കിങ്സും മുൾട്ടാൻ സുൽത്താൻസും ഏറ്റുമുട്ടിയ ഒന്നാം ക്വാളിഫയറിലാണ് റുഥർഫോർഡ് ഐപിഎലിലെ ഗ്ലൗ അണിഞ്ഞ് പിഎസ്എലിൽ കളിച്ചത്. 

സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ കറാച്ചി കിങ്സിനു വേണ്ടി ബാറ്റു ചെയ്തവരിൽ ഒരാൾ റുഥർഫോർഡായിരുന്നു. മത്സരം കറാച്ചി കിങ്സ് ജയിച്ചു. രാജ്യാന്തര മത്സരങ്ങളുടെ തിരക്കുമൂലം പ്ലേഓഫ് മത്സരങ്ങളിൽനിന്ന് പിൻമാറിയ ഇംഗ്ലീഷ് താരം ക്രിസ് ജോർദാന് പകരമാണ് കറാച്ചി കിങ്സ് വിൻഡീസ് താരമായ ഷെർഫെയ്ൻ റുഥർഫോർഡിനെ ടീമിലെടുത്തത്.

താരം പാകിസ്ഥാനിൽ എത്തിയപ്പോഴും മുംബൈ ഇന്ത്യൻസ് തന്നെയാണ് ശ്രദ്ധയിൽ വന്നത്. ഐപിഎലിന് തിരശീല വീണതിനു പിന്നാലെ യുഎഇയിൽ നിന്നാണ് റുഥർഫോർഡ് പിഎസ്എലിനായി പാകിസ്ഥാനിലെത്തിയത്. മുംബൈ ഇന്ത്യൻസ് ജഴ്സി അണിഞ്ഞാണ് റുഥർഫോർഡ് പാകിസ്ഥാനിൽ വന്നിറങ്ങിയത്. കറാച്ചി കിങ്സ് ട്വീറ്റ് ചെയ്തതോടെ ചിത്രം വൈറലായി മാറി. എത്രയും വേഗം കറാച്ചി കിങ്സിന്റെ ജഴ്സി റുഥർഫോർഡിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രം​ഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍