കായികം

'കോഹ്‌ലി വെറും കടലാസ് ക്യാപ്റ്റൻ'- ട്രോളിൽ കയറി ലൈക്കടിച്ച് സൂര്യകുമാർ യാദവ്; വിവാദമായപ്പോൾ പിൻവലിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ രോഹിത് ശർമയുടെ കീഴിൽ മുംബൈ ഇന്ത്യൻസ് അഞ്ചാമതും കിരീടം നേടുകയും വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂർ കിരീടമില്ലാതെ മടങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രോഹിത്തിനെ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ നായകനാക്കണമെന്ന ആവശ്യം മുൻ താരങ്ങളിൽ പലരും ഉന്നയിക്കുകയും ചെയ്തു. 

ഐപിഎല്ലിൽ മുംബൈക്കായി മിന്നിത്തിളങ്ങിയ സൂര്യകുമാർ യാദവിനെ ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യയുടെ ഒരു ടീമിലും ഉ‍ൾപ്പെടുത്തിയിരുന്നില്ല. ഐപിഎല്ലിനിടെ പരിക്കേറ്റ രേഹിതിനേയും പര്യടനത്തിന് പരി​ഗണിച്ചില്ല. ഈ രണ്ട് താരങ്ങൾക്കും അവസരം നിഷേധിച്ചത് ആരാധകർക്കിടയിൽ വലിയ അമർഷവുമുണ്ടാക്കിയിരുന്നു. 

ഇപ്പോഴിതാ പുതിയൊരു പുലിവാൽ പിടിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സൂര്യകുമാർ. ഓസീസ് പര്യടനത്തിൽ നിന്ന് രോഹിത് ശർമയെ സെലക്ടർമാർ ആദ്യം ഒഴിവാക്കിയതിനെതിരെ ഒരു ആരാധകൻ കോഹ്‌ലിയെ കടലാസ് ക്യാപ്റ്റനെന്ന് കളിയാക്കിയിട്ട ട്രോളിൽ പോയി ലൈക്ക് അടിച്ചാണ് സൂര്യകുമാർ പുലിവാല് പിടിച്ചത്.

സൂര്യകുമാറിൻറെ ലൈക്ക് ആരാധകർ പ്രത്യേകം ശ്രദ്ധിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെ ലൈക്ക് പിൻവലിച്ച് സൂര്യകുമാർ വിവാദത്തിൽ നിന്ന് തടിയൂരി. ഐപിഎല്ലിൽ മുംബൈ ബാംഗ്ലൂർ മത്സരത്തിൽ മുംബൈയെ ജയപ്പിച്ചത് സൂര്യകുമാറായിരുന്നു. മത്സരത്തിനിടെ കോഹ്‌ലി സൂര്യകുമാറിനെ നോക്കി കണ്ണുരുട്ടിയത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''