കായികം

നടരാജന്‍ ഇതുവരേയും പുറത്തെടുക്കാത്ത ആയുധങ്ങളുണ്ട്, ടി20 ലോകകപ്പില്‍ 'എക്‌സ് ഫാക്ടറാവും': വിവിഎസ് ലക്ഷ്മണ്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടറാവാന്‍ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ടി നടരാജന് സാധിക്കുമെന്ന് വിവിഎസ് ലക്ഷ്മണ്‍. ഐപിഎല്ലില്‍ ഹൈദരാബാദിന് വേണ്ടി തിളങ്ങിയതിന് പിന്നാലെ നടരാജന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെട്ടിരുന്നു. 

ഇപ്പോള്‍ നടരാജനെ പ്രശംസ കൊണ്ട് മൂടുകയാണ് വിവിഎസ് ലക്ഷ്മണ്‍. അടുത്ത വര്‍ഷം ലോകകപ്പ് മുന്‍പില്‍ നില്‍ക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ ഡെത്ത് ഓവറില്‍ മികവ് കാണിക്കുന്ന ഒരു ബൗളറെ ആവശ്യമാണ്. മുഹമ്മദ് ഷമിയും, നവ്ദീപ് സെയ്‌നിയും ഡെത്ത് ഓവറില്‍ ആത്മവിശ്വാസത്തോടെ ബൗള്‍ ചെയ്യുന്നത് നല്ല കാഴ്ചയാണ്. അവിടെ നടരാജന്‍ എന്ന ഇടംകയ്യന്‍ എക്‌സ് ഫാക്ടറാവും, ലക്ഷ്മണ്‍ പറഞ്ഞു. 

എല്ലായ്‌പ്പോഴും നടരാജന്റെ യോര്‍ക്കറുകളാണ് അവനിലേക്ക് ശ്രദ്ധ എത്തിക്കുന്നത്, തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും. എന്നാല്‍ നടരാജന്റെ പക്കല്‍ ഇനിയും വേരിയേഷനുകളുണ്ട്, ഐപിഎല്ലില്‍ ഉപയോഗിക്കാത്തതായി. ഷാര്‍പ്പ് ബൗണ്‍സറുകള്‍, വേഗം കുറഞ്ഞ ഡെലിവറികള്‍, ഓഫ് കട്ടറുകള്‍ എന്നിവയില്‍ മികവും, ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താനുള്ള കഴിവും നടരാജനുണ്ട്. 

പ്രയാസമേറിയത് എന്ന് നമ്മള്‍ വിലയിരുത്തുന്ന യോര്‍ക്കറുകള്‍ എറിയാന്‍ പാകത്തിലാണ് നടരാജന്റെ ചിന്താഗതിയും ആത്മവിശ്വാസവും. ഐപിഎല്ലില്‍ സ്ഥിരതയോടെ ആ മികവ് നിലനിര്‍ത്താനായതായി ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയ നടരാജന്റെ യോര്‍ക്കറിലേക്ക് ചൂണ്ടി ലക്ഷ്മണ്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത