കായികം

കൊമ്പുകുലുക്കി വമ്പരാകുമോ? ഐഎസ്എൽ കിക്കോഫിന് നിമിഷങ്ങൾ മാത്രം; ബ്ലാസ്റ്റേഴ്സ്- എടികെ മോഹൻ ബ​ഗാൻ ഇലവൻ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിടും. പുതിയ കോച്ചിന്റെയും പുതിയ താരങ്ങളുടെയും കരുത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മികച്ച ടീമാണ്. നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെയും ശക്തരാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ബംബോലിം സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഇതുവരെ 14 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ അഞ്ച് തവണ കൊൽക്കത്ത വിജയം നേടി. ബ്ലാസ്‌റ്റേഴ്‌സ് നാല് വിജയം സ്വന്തമാക്കി. അഞ്ച് മത്സരം സമനിലയിലായി. കൊൽക്കത്ത ആകെ 15 ഗോളുകൾ നേടിയപ്പോൾ ബ്ലാസ്‌റ്റേഴ്‌സ് 16 ഗോളുകൾ നേടി. അവസാനം ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു വിജയം.

സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ. അൽബിനോ ഗോമസ്, കെ പ്രശാന്ത്, കോസ്റ്റ, ബകാരി കോനെ, നോങ്ഡാംപ നാവോരെം, ജെസ്സെൽ കാർനെയ്‌റോ, സഹൽ അബ്ദുൾ സമദ്, സെർജിയോ സിഡോഞ്ച, വിൻസെന്റ് ഗോമസ്, ഋത്വിക് ദാസ്, ഗാരി കൂപ്പർ എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. 

പ്രീതം കോട്ടലാണ് കൊൽക്കത്തയുടെ നായകൻ. അരിന്ദം ഭട്ടാചാര്യ, മുൻ ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിങ്കാൻ, ടിറി, പ്രീതം കോട്ടൽ, പ്രബിർ ദാസ്, പ്രണോയ് ഹാൽദർ,  ഹാവി ഹെർണാണ്ടസ്, കാൾ മക്ഹഗ്, എഡു ഗാർസിയ, മൈക്കിൾ സൂസായ്‌രാജ്, റോയ് കൃഷ്ണ എന്നിവർ എ.ടി.കെയുടെ ആദ്യ ഇലവനിൽ കളിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ