കായികം

മറ്റൊരു സൗത്ത് ആഫ്രിക്കന്‍ കളിക്കാരനും കോവിഡ്; സന്നാഹ മത്സരം ഉപേക്ഷിച്ചു 

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ മറ്റൊരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൗത്ത് ആഫ്രിക്കയുടെ 24 അംഗ സംഘത്തില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം രണ്ടായി. 

നവംബര്‍ 20നാണ് സൗത്ത് ആഫ്രിക്കന്‍ ടീമില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പോസിറ്റീവായ രണ്ട് കളിക്കാരുടേയും പേരുകള്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പുറത്തുവിട്ടിട്ടില്ല. കളിക്കാരുടെ സ്വകാര്യത മാനിച്ചാണ് തീരുമാനം. 

രണ്ടാമതും കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് നടത്തേണ്ടിയിരുന്ന ഇന്‍ട്രാ സ്‌ക്വാഡ് മാച്ച് സൗത്ത് ആഫ്രിക്ക ഉപേക്ഷിച്ചു. ആദ്യം കോവിഡ് പോസിറ്റീവായ സൗത്ത് ആഫ്രിക്കന്‍ കളിക്കാരനുമായി സമ്പര്‍ക്കമില്ലാത്തതാണ് രണ്ടാമത്തെ കേസ് എന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു. 

ഇംഗ്ലണ്ടിനെതിരായ പരമ്പര ഒരാഴ്ച മാത്രം അകലെ നില്‍ക്കുമ്പോഴാണ് സൗത്ത് ആഫ്രിക്കന്‍ ക്യാംപില്‍ കോവിഡ് ഭീതി കനക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി സുതാര്യമായി വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രസ്താവനയില്‍ പറയുന്നു. 

കേപ്ടൗണിലേക്ക് എത്തിയതിന് ശേഷം നടത്തിയ കോവിഡ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കളിക്കാരുടെയെല്ലാം ഫലം നെഗറ്റീവാണ്. ശനിയാഴ്ച ഇംഗ്ലണ്ട് ടീം ന്യൂലാന്‍ഡ്‌സില്‍ സന്നാഹ മത്സരം കളിക്കും. മൂന്ന് ടി20യും മൂന്ന് ഏകദിനവുമാണ് ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്കയില്‍ കളിക്കുക. നവംബര്‍ 27ന് പരമ്പര ആരംഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി