കായികം

ഐപിഎല്ലിനായി താരങ്ങളെ വിടരുത്, പണത്തിന്റെ കളി അനുവദിക്കരുത്: അലന്‍ ബോര്‍ഡര്‍ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാര്‍ ഐപിഎല്‍ കളിക്കാന്‍ പോവുന്നത് തടയണം എന്ന് അലന്‍ ബോര്‍ഡര്‍. ട്വന്റി20 ലോകകപ്പിന് എല്ലാ പ്രാധാന്യവും നല്‍കണം എന്ന് ചൂണ്ടിക്കാണിച്ചാണ് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്റെ വാക്കുകള്‍. 

നേരത്തെ, ഏകദിന ലോകകപ്പിന്റെ സമയത്തും സമാനമായ പ്രതികരണവുമായി അലന്‍ ബോര്‍ഡര്‍ എത്തിയിരുന്നു. ലോക്കല്‍ ടൂര്‍ണമെന്റിനേക്കാള്‍ ലോകകപ്പിനായി പ്രാധാന്യം നല്‍കേണ്ടത് എന്നും ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റി വെച്ച് പകരം ഐപിഎല്‍ നടത്തിയതിലേക്ക് ചൂണ്ടി അലന്‍ ബോര്‍ഡര്‍ പറഞ്ഞു. 

ട്വന്റി20 ലോകകപ്പ് സാധ്യമായില്ല എങ്കില്‍ ഐപിഎല്ലിനും പച്ചക്കൊടി കാണിക്കരുതായിരുന്നു. പണം മാത്രം മുന്‍പില്‍ കണ്ടാണ് അവിടെ തീരുമാനം വന്നത്. ടി20 ലോകകപ്പിന് പ്രധാന്യം നല്‍കണം. ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് ബോര്‍ഡുകള്‍ തങ്ങളുടെ കളിക്കാരെ പിന്‍വലിക്കണം എന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. 

ആക്രമണോത്സുകത നിറച്ച എതിരാളിയാണ് കോഹ്‌ലി. കോഹ് ലിയെ പോലുള്ള കളിക്കാരും, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലീയ എന്നീ ടീമുകളുമാണ് ടെസ്റ്റ് ക്രിക്കറ്റിനെ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഭീഷണിയില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തേണ്ടത്. 

കോഹ്‌ലിയുടെ കുഞ്ഞിന്റെ ജനനം ഇന്ത്യയിലാക്കും എന്നാണ് വിശ്വസിക്കുന്നത് എന്നും, അങ്ങനെയെങ്കില്‍ കുഞ്ഞിനെ ഓസ്‌ട്രേലിയന്‍ എന്ന് തങ്ങള്‍ക്ക് വിളിക്കാന്‍ കഴിഞ്ഞേനെയെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞിരുന്നു. ആദ്യ ടെസ്റ്റ് മാത്രമാണ് കോഹ് ലി കളിക്കുന്നത് എന്നതാണ് ഓസ്‌ട്രേലിയക്ക് അനുകൂലമായ ഘടകമെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍