കായികം

ആ തുറിച്ച് നോട്ടത്തിന് ശേഷം കോഹ്‌ലി പറഞ്ഞത്; സൂര്യകുമാര്‍ യാദവിന്റെ വെളിപ്പെടുത്തല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെ ബാറ്റ് ചെയ്യുമ്പോള്‍ കോഹ് ലിയില്‍ നിന്നുണ്ടായ പ്രകോപനത്തെ കുറിച്ച് പ്രതികരിച്ച് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്. മത്സരത്തിന് ശേഷം തന്റെ പ്രകടനത്തെ കോഹ് ലി അഭിനന്ദിച്ചതായാണ് സൂര്യകുമാര്‍ പറയുന്നത്. 

ബാംഗ്ലൂരിന് അത് പ്രധാനപ്പെട്ട മത്സരമായിരുന്നു. ഐപിഎല്ലിലാണെങ്കിലും, ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോഴാണെങ്കിലും അത്രയും ഊര്‍ജസ്വലനായിട്ടാണ് കോഹ് ലിയെ കണ്ടിട്ടുള്ളത്. കോഹ് ലിയുടെ ആക്രമണോത്സുകത എല്ലായ്‌പ്പോഴും ശ്രദ്ധേയമാണ്. അന്നത്തെ മത്സരത്തിന് ശേഷം കോഹ് ലി സാധാരണ നിലയിലാണ് എന്നോട് സംസാരിച്ചത്. നന്നായി കളിച്ചു എന്ന് എന്നോട് പറഞ്ഞു, സൂര്യകുമാര്‍ പറയുന്നു.

ഒക്ടോബര്‍ 28ന് നടന്ന ബാംഗ്ലൂര്‍-മുംബൈ മത്സരത്തിന് ഇടയിലായിരുന്നു സംഭവം. സൂര്യകുമാര്‍ കാര്യങ്ങള്‍ മുംബൈയുടെ വരുതിയിലാക്കവെയാണ് പ്രകോപനവുമായി സൂര്യകുമാറിന്റെ അടുത്തേക്ക് കോഹ് ലി നടന്ന് അടുത്തത്. കോഹ് ലിയുടെ തുറിച്ചു നോട്ടത്തിന് അതേ നാണയത്തില്‍ തന്നെ സൂര്യകുമാര്‍ മറുപടി നല്‍കി. 

മുംബൈയെ കളിയില്‍ വിജയത്തിലേക്ക് എത്തിക്കാനും സൂര്യകുമാറിനായി. കോഹ് ലിയുടെ നോട്ടത്തിന് മുന്‍പില്‍ കുലുങ്ങാതെ നിന്ന സൂര്യകുമാറിന് കയ്യടിച്ച് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ പ്രതികരണങ്ങള്‍ ഉയര്‍ന്നു. മികവ് കാണിക്കുമ്പോഴും ഇ്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട സമയത്താണ് കോഹ് ലിയുടെ പ്രകോപനവും വന്നത് എന്നത് സൂര്യകുമാറിന് അനുകൂലമാക്കി ആരാധകരുടെ വികാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ