കായികം

ബാക്ക്ഹില്‍ കൊണ്ട് തട്ടി, ഒറ്റക്കയ്യില്‍ ഡെലെ അലിയുടെ ക്യാച്ച്; കൊള്ളാമോയെന്ന് ജഡേജയോട് ടോട്ടനം 

സമകാലിക മലയാളം ഡെസ്ക്


ടഞ്ഞ കൊമ്പനെ തടയാന്‍ നില്‍ക്കല്ലേ എന്ന് പറഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസ നേര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ടോട്ടനം എത്തിയത്. ഇപ്പോള്‍ അവരുടെ വരവ് ക്രിക്കറ്റിലൂടെയാണ്. ഡെലെ അലിയുടെ തകര്‍പ്പന്‍ ക്യാച്ച് എങ്ങനെയുണ്ടെന്ന് രവീന്ദ്ര ജഡേജയോടാണ് ടോട്ടന്നത്തിന്റെ ചോദ്യം. 

ഓഫ് സെഷനുകളില്‍ ഒന്നില്‍ ഇന്‍ഡോറില്‍ ക്രിക്കറ്റ് കളിക്കുകയാണ് ടോട്ടനം കളിക്കാര്‍. ഹാരി കെയ്ന്‍, ഹാരി വിന്‍ക്‌സ്, ബെയ്ല്‍, ഡെലെ അലി എന്നിവര്‍ ബാറ്റും പന്തുമായി കളിക്കാന്‍ കൂടി. ഈ സമയം തകര്‍പ്പനൊരു ക്യാച്ചാണ് അലിയില്‍ നിന്ന് വന്നത്. തന്റെ ബാക്ക്ഹീല്‍ കൊണ്ട് പന്ത് ഉയര്‍ത്തിയ അലി, ഒറ്റക്കൈ കൊണ്ട് പന്ത് കൈക്കലാക്കി. 

അലിയുടെ ക്യാച്ച് ചൂണ്ടി അത് എങ്ങനെയുണ്ട് എന്നാണ് ജഡേജയോട് ടോട്ടനം ചോദിക്കുന്നത്. ടോട്ടനം കളിക്കാരുടെ ക്രിക്കറ്റ് കളി വൈറലാവുമ്പോള്‍ ഡെലെ അലിയുടെ ക്യാച്ചിനാണ് ആരാധകരുടെ കയ്യടി എല്ലാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്തിനു മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'