കായികം

വിക്കറ്റ് കീപ്പര്‍ ധോനി മാത്രം, മറ്റൊരാള്‍ക്കും ആ സ്ഥാനം തൊടാനാവില്ല: കപില്‍ ദേവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ധോനിയുടേത് അല്ലാതെ മറ്റൊരു പേരും വരില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം കപില്‍ ദേവ്. തന്റെ ഇലവനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കപില്‍ ദേവിന്റെ വാക്കുകള്‍. 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സെവാഗ്, കോഹ് ലി, യുവരാജ് സിങ്, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഉറപ്പായും എന്റെ ഇലവനില്‍ ഉണ്ടാകും. വിക്കറ്റ് കീപ്പര്‍ ധോനി മാത്രമാവും. മറ്റാര്‍ക്കും ധോനിയുടെ സ്ഥാനം തൊടാനാവില്ല, കപില്‍ ദേവ് പറഞ്ഞു. 

സഹീര്‍ ഖാനുണ്ട്, ശ്രീനാഥ് ഉണ്ട്, ഇപ്പോള്‍ ബൂമ്രയും. എക്കാലത്തേയും മികച്ച സ്പിന്നര്‍ അനില്‍ കുംബ്ലേ, ഹര്‍ഭജന്‍ സിങ് എന്നിവരും. ഇവരുടെ പേരുകളാണ് ഇലവനിലേക്കായി എന്റെ മനസിലേക്ക് വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു