കായികം

ഓസ്‌ട്രേലിയയിലേക്ക് പറക്കാതിരുന്നത് പരിക്കിനെ തുടര്‍ന്നല്ല, രോഹിത് വന്നത് പിതാവിനെ കാണാന്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോവാതിരുന്ന രോഹിത് ശര്‍മയുടെ നീക്കത്തില്‍ ബിസിസിഐക്ക് അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ രോഹിത് ഓസ്‌ട്രേലിയയിലേക്ക് ടീമിനൊപ്പം പോവാതിരുന്നതിന്റെ കാരണം പറയുകയാണ് മാധ്യമപ്രവര്‍ത്തകന്‍ ബോറിയ മജുംദാര്‍. 

രോഹിത്തിന്റെ പിതാവ് കോവിഡ് ബാധിതനായിരുന്നു. പിതാവിനെ കാണാന്‍ വേണ്ടിയാണ് രോഹിത് മുംബൈ ഇന്ത്യന്‍സ് സംഘത്തിനൊപ്പം ഇന്ത്യയിലേക്ക് വന്നത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ രോഹിത്തിന് താത്പര്യം ഇല്ല എന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ബോറിയ മജുംദാര്‍ പറഞ്ഞു. 

റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ താത്പര്യം ഇല്ലായിരുന്നു എങ്കില്‍ രോഹിത് എന്‍സിഎയിലേക്ക് പോവേണ്ട കാര്യമുണ്ടായില്ല. റിതികയ്ക്കും കുടുംബത്തിനുമൊപ്പം രോഹിത്തിന് തുടര്‍ന്നാല്‍ മതിയായിരുന്നു. അതുകൊണ്ട് രോഹിത്തിന് ടെസ്റ്റ് കളിക്കാന്‍ താത്പര്യം ഇല്ലെന്ന് പറയാന്‍ ഒരു കാരണവും അല്ലെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് രോഹിത്്. ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ രോഹിത്തിന് കഴിഞ്ഞിട്ടില്ല. ഓസ്‌ട്രേലിയക്കെതിരെ അവസാന രണ്ട് ടെസ്റ്റുകളില്‍ കളിക്കാന്‍ രോഹിത്തിന് കഴിഞ്ഞേക്കുമെന്നാണ് സൂചന. ഐപിഎല്ലിന് ഇടയിലാണ് രോഹിത്തിന്റെ പിന്‍തുട ഞരമ്പിന് പരിക്കേറ്റ്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍