കായികം

ഒരു കോടി രൂപ പിഴ, രണ്ട് പോയിന്റ് പിന്‍വലിക്കും; ബയോ ബബിളിന് പുറത്തു കടന്നാല്‍ ശിക്ഷ കടുക്കും 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ബയോ ബബിളിന് പുറത്തു കടന്നാല്‍ ബിസിസിഐ നിഷ്‌കര്‍ശിക്കുന്നത് കടുപ്പമേറിയ ശിക്ഷ. ആദ്യത്തെ തവണ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമ്പോള്‍ ആറ് ദിവസത്തെ ക്വാറന്റൈനാണ് കളിക്കാര്‍ നേരിടുക. 

രണ്ടാമത്തെ തവണയും ക്വാറന്റൈന്‍ ലംഘിച്ചാല്‍ ഒരു കളിയില്‍ നിന്ന് സസ്‌പെന്‍ഷനും ആറ് ദിവസത്തെ ക്വാറന്റൈനും പാലിക്കണം. വീണ്ടും ആവര്‍ത്തിച്ചാല്‍ മുന്നറിയിപ്പുകളൊന്നും നല്‍കാതെ പുറത്തേക്കുള്ള വാതില്‍ തുറക്കും. മാത്രമല്ല, ബയോ ബബിള്‍ പൊട്ടിച്ചതിന് ഫ്രാഞ്ചൈസിയില്‍ നിന്ന് ഒരു കോടി രൂപ പിഴയും ഈടാക്കും. 

കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക ആഘാതം നേരിടുന്ന സാഹചര്യത്തില്‍ പിഴ അടക്കേണ്ടി വരുന്ന സാഹചര്യം ഫ്രാഞ്ചൈസികള്‍ ഒഴിവാക്കുമെന്ന് വ്യക്തം. ജിപിഎസ്‌ ട്രാക്കര്‍ ധരിക്കാതെ വന്നാലോ, മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാലോ 60,000 രൂപയാണ് പിഴ. കളിക്കാരെ കൂടാതെ കുടുംബാംഗങ്ങള്‍ക്കും ഇത് ബാധകമാണ്. 

എല്ലാ കളിക്കാരും സ്റ്റാഫ് അംഗങ്ങളും അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ കോവിഡ് പരിശോധനക്ക് വിധേയമാവണം. കളിക്കാരെ കൂടാതെ സ്റ്റാഫ് അംഗങ്ങളോ, മറ്റ് ഒഫീഷ്യലുകളോ രണ്ടാമതും ബയോ ബബിളിന് പുറത്ത് കടന്നാല്‍ ഫ്രാഞ്ചൈസി ഒരു കോടി രൂപ പിഴയടക്കണം. രണ്ട് പോയിന്റും പിന്‍വലിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി