കായികം

ആദ്യം അടിച്ചു തകര്‍ത്തു, പിന്നാലെ ഡെത്ത് ഓവറും ഗംഭീരമാക്കി; കൊല്‍ക്കത്തയെ വീഴ്ത്തി ഡല്‍ഹി 

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഡല്‍ഹി യുവ നിരയുടെ വെടിക്കെട്ടിന് മുന്‍പില്‍ വീണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഡല്‍ഹി മുന്‍പില്‍ വെച്ച 228 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പൊരുതല്‍ 20 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു. 

18 പന്തില്‍ നിന്ന് 5 സിക്‌സ് പറത്തി 44 റണ്‍സ് നേടിയ മോര്‍ഗനും, 16 പന്തില്‍ നിന്ന് 3 വീതം ഫോറും സിക്‌സും പറത്തി രാഹുല്‍ ത്രിപതിയും വിജയ ലക്ഷ്യത്തിലേക്ക് എത്തുമെന്ന് തോന്നിച്ചെങ്കിലും ഷാര്‍ജയിലെ റണ്‍ഒഴുകുന്ന ചെറിയ പിച്ചില്‍ അവര്‍ക്ക് ജയം തൊടാനായില്ല. 

17, 18 ഓവറുകളില്‍ കൊല്‍ക്കത്ത തകര്‍ത്തടിച്ചു. എന്നാല്‍ അവസാന രണ്ട് ഓവറില്‍ അവരെ പിടിച്ചു കെട്ടാന്‍ ഡല്‍ഹിക്കായി. നോര്‍ത്‌ജെ എറിഞ്ഞ 19ാം ഓവറില്‍ 5 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. റബാഡയുടെ അവസാന ഓവറില്‍ ഏഴ് റണ്‍സും. നോര്‍ത്‌ജെ നാല് ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേല്‍ രണ്ടും റബാഡയും അമിത് മിശ്രയും ഓരോ വിക്കറ്റ് വീതം പിഴുതു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഓപണര്‍ പൃഥ്വി ഷാ എന്നിവരുടെ ഉജ്ജ്വല ബാറ്റിങാണ് ഡല്‍ഹിയുടെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്. 38 പന്തികള്‍ നേരിട്ട ശ്രേയസ് ആറ് സിക്‌സും ഏഴ് ഫോറും സഹിതം 88 റണ്‍സ് അടിച്ച് പുറത്താകാതെ നിന്നു. 41 പന്തുകളില്‍ നിന്ന് നാല് വീതം ഫോറും സിക്‌സും സഹിതം പൃഥ്വി 66 റണ്‍സ് കണ്ടെത്തി. റിഷഭ് പന്ത് 17 പന്തില്‍ 38 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ 16 പന്തില്‍ 26 റണ്‍സും അടിച്ചെടുത്തു. ബാറ്റിങിന് ഇറങ്ങിയവരില്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഒഴികെയുള്ളവരെല്ലാം സിക്‌സടിച്ചു. ആറാമനായി ക്രീസിലെത്തിയ ഹെറ്റ്‌മേയറും ഒരു സിക്‌സ് തൂക്കി അഞ്ച് പന്തില്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ