കായികം

'ചെറിയ ചെറിയ കാര്യങ്ങള്‍ ശരിയാക്കി', കൂറ്റന്‍ ജയം നേടിയതിനെക്കുറിച്ച് ധോനി  

സമകാലിക മലയാളം ഡെസ്ക്

ഞ്ചാബിനെതിരെ നേടിയ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയത്തോടെ കളിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഒന്നിനുപിറകെ ഒന്നായി മൂന്ന് വട്ടം പരാജയപ്പെട്ട ടീം ഈ ജയത്തോടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ചെറിയ ചെറിയ കാര്യങ്ങള്‍ ശരിയാക്കിയതാണ് വിജയത്തിന് വഴിയൊരുക്കിയതെന്നാണ് ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോനി പറയുന്നത്. 

'ഞങ്ങള്‍ ചെറിയ കാര്യങ്ങള്‍ ശരിയായി ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ക്ക് അതുതന്നെയാണ് പ്രധാനം. ബാറ്റങ്ങില്‍ ഞങ്ങള്‍ക്ക് കിട്ടിയ തുടക്കം ആയിരുന്നു വേണ്ടിയിരുന്നത്. വരുന്ന മത്സരങ്ങളിലും ഇത് തുടരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു', മത്സരശേഷം ധോനി പറഞ്ഞു. 

ടീം കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങിനാണ് വിജയത്തിന്റെ ക്രെഡിറ്റ് ധോനി നല്‍കുന്നത്. തര്‍ക്കങ്ങള്‍ ഉണ്ടാകുമെങ്കിലും ഒരു പ്ലാനുമായാണ് മുന്നോട്ടുപോകുന്നതെന്നും അതാണ് തങ്ങള്‍ക്കിടയിലെ ബന്ധമെന്നും ധോനി പറഞ്ഞു. 

ചെന്നൈ ഓപ്പണർമാരായ ഷെയ്ൻ വാട്ട്‌സണും ഫാഫ് ഡുപ്ലെസിയും നിറഞ്ഞാടിയ മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ 10 വിക്കറ്റിനാണ് ടീം ജയിച്ചത്. പഞ്ചാബ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം വെറും 17.4 ഓവറിൽ മറികടക്കുകയായിരുന്നു ചെന്നൈ. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ചെന്നൈ ജയം തൊട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത